Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രാക്കിന് സമീപമുള്ള വിവാഹ വീട്ടിൽ എത്തിയ മൂന്ന് പേർ തീവണ്ടി തട്ടി മരിച്ചു; ലൈൻ കടന്ന് വീട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടെ അപകടത്തിൽ പെട്ടതെന്ന് സംശയം; അരൂരിലെ ദുരന്തമുണ്ടാക്കിയതു കൊല്ലം-എറണാകുളം മെമുവെന്ന് സംശയം

ട്രാക്കിന് സമീപമുള്ള വിവാഹ വീട്ടിൽ എത്തിയ മൂന്ന് പേർ തീവണ്ടി തട്ടി മരിച്ചു; ലൈൻ കടന്ന് വീട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടെ അപകടത്തിൽ പെട്ടതെന്ന് സംശയം; അരൂരിലെ ദുരന്തമുണ്ടാക്കിയതു കൊല്ലം-എറണാകുളം മെമുവെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴ അരൂരിൽ ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചു. ജിതിൻ വർഗീസ്, ലിബിൻ ജോസ്, നീലൻ എന്നിവരാണ് മരിച്ചത്. അരൂരിൽ പുലർച്ചെ ഒന്നോടെ ആയിരുന്നു അപകടം. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

റെയിൽവെ ട്രാക്കിന് സമീപത്തുള്ള വീട്ടിലുള്ള വിവാഹത്തിൽ പങ്കെടുക്കുവാനാണ് മൂവരും എത്തിയത്. റെയിൽവെ ലൈൻ കടന്നുവേണം ഇവർക്ക് പോകുവാൻ വേണ്ടത്. അതിനിടയിലാണ് അപകടം പറ്റിയതെന്ന് കരുതുന്നു. എന്നാൽ ഇത് വ്യക്തമല്ല. കൊല്ലത്തുനിന്നും എറണാകുളത്തേക്ക് പോകുന്ന മെമു തട്ടിയാണ് ഇവർ മരിച്ചതെന്ന് കരുതുന്നു.

മൂന്ന് പേരുടേയും മൃതദേഹം പാളത്തിന് പുറത്താണ് കിടന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP