Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോട്ടയത്ത് കേരളാ എക്പ്രസിൽ കുടുംബത്തെ ആക്രമിച്ച് കവർച്ചാശ്രമം; മോഷ്ടാക്കളുടെ അടിയേറ്റ വീട്ടമ്മ അബോധാവസ്ഥയിൽ ആശുപത്രിയിൽ; അക്രമിസംഘത്തിലെ രണ്ട് പേരും പിടിയിൽ

കോട്ടയത്ത് കേരളാ എക്പ്രസിൽ കുടുംബത്തെ ആക്രമിച്ച് കവർച്ചാശ്രമം; മോഷ്ടാക്കളുടെ അടിയേറ്റ വീട്ടമ്മ അബോധാവസ്ഥയിൽ ആശുപത്രിയിൽ; അക്രമിസംഘത്തിലെ രണ്ട് പേരും പിടിയിൽ

കോട്ടയം: കോട്ടയത്തിനടുത്ത് ട്രെയിനിൽ കുടുംബത്തെ ആക്രമിച്ച് കവർച്ചാശ്രമം. കേരളാ എക്പ്രസിലാണ് കവർച്ചാശ്രമം നടന്നത്. സംഭവത്തിൽ വീട്ടമ്മക്ക് ഗുരുതര പരിക്കേറ്റു. അക്രമികൾ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി രക്ഷപെട്ടു.കോട്ടയം കുറുപ്പന്തറക്കും കോതനെല്ലൂരിനും ഇടയ്ക്കായിരുന്നു സംഭവം. പരിക്കേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തിരുവനന്തപുരം കല്ലമ്പലം സ്വദേശികളായ ഹൈറുന്നീസ, ഭർത്താവ് മുഹമ്മദ് നിസാർ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. രണ്ടംഗ സംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ. കോട്ടയത്തിന് കുറുപ്പന്തറയ്ക്കും ഇടയ്ക്കായിരുന്നു സംഭവം. ഹൈറുന്നീസയുടെ ഭർത്താവ് നിസാർ അന്ധനാണ്. തീവണ്ടിയിൽ ഭിന്നശേഷിയുള്ളവർ സഞ്ചരിച്ച ബോഗിയിലാണ് മോഷണ ശ്രമം ഉണ്ടായത്. ഇവരിൽ നിന്നും 3000 രൂപയും രണ്ട് മൊബൈൽ ഫോണും ആക്രമികൾ മോഷ്ടിച്ചു. ഹൈറുന്നീസയുടെ തലയ്ക്ക് അടിച്ച് അബോധാവസ്ഥയിലാക്കിയാണ് കവർച്ച നടത്തിയത്. തുടർന്ന് ഇവർ ചങ്ങല വലിച്ച് രക്ഷപെടുകയും ചെയതു. ആക്രമണത്തിൽ നിസാറിനും പരിക്കേറ്റു.

തമിഴ്‌നാട് സ്വദേശികളായ രണ്ടു യുവാക്കളാണ് ആക്രമം നടത്തിയത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റു ചെയ്തു. കുറുപ്പന്തറയ്ക്ക് സമീപത്തുനിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. രാവിലെ 11.15ന് തിരുവനന്തപുരത്ത് നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട കേരള എക്സ്‌പ്രസിൽ വച്ചായിരുന്നു സംഭവം.

ട്രെയിൻ കോട്ടയം സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ശേഷം കുറുപ്പന്തുറയ്ക്കും കോതനെല്ലൂരിനും ഇടയിൽ എത്തിയപ്പോൾ രണ്ട് യുവാക്കൾ കംപാർട്ട്‌മെന്റിലെത്തി ഹയറുന്നിസയേയും ഭർത്താവിനേയും ആക്രമിച്ചു. ഭർത്താവിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഹയറുന്നിസയ്ക്ക് തലയിൽ അടിയേറ്റത്. ബഹളം കേട്ട് മറ്റ് കംപാർട്ട്‌മെന്റിലുള്ളവർ എത്തിയപ്പോഴേക്കും അക്രമികൾ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. യാത്രക്കാർ ചേർന്നാണ് ഹയറുന്നിസയെ ആശുപത്രിയിൽ എത്തിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP