Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനുവരി അഞ്ചുവരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

ആലപ്പുഴ: ഹരിപ്പാട്, അമ്പലപ്പുഴ സ്‌റ്റേഷനുകൾക്കിടയിൽ പാളം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ ജനുവരി അഞ്ചുവരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. അമ്പലപ്പുഴ-കായംകുളം പാസഞ്ചർ, കൊല്ലം-എറണാകുളം മെമു, എറണാകുളം ജംങ്ഷൻ-കൊല്ലം മെമു ട്രെയിനുകൾ പൂർണമായും റദ്ദാക്കി.

കായംകുളം-എറണാകുളം പാസഞ്ചർ ആലപ്പുഴയിൽ നിന്നാകും പുറപ്പെടുക. കൊച്ചുവേളി-ചണ്ഡീഗഢ് എക്സ്‌പ്രസ്, കൊച്ചുവേളി- അമൃത്‌സർ എക്സ്‌പ്രസ്, തിരുവനന്തപുരം-ലോകമാന്യ തിലക്, നേത്രാവതി എക്സ്‌പ്രസ് എന്നീ ട്രെയിനുകൾ 30 മിനിറ്റ് വൈകിയോടും. ഞായറാഴ്ചകളിൽ അറ്റകുറ്റപ്പണികൾ ഇല്ലാത്തതിനാൽ നിയന്ത്രണം ഉണ്ടാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP