Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുവപ്പു സിഗ്നൽ കണ്ടിട്ടും ചെന്നൈ സൂപ്പർഫാസ്റ്റ് നിർത്താതെ പാഞ്ഞു; ഒഴിവായത് വൻ ദുരന്തം; ട്രെയിൻ പോയത് ലോക്കോ പൈലറ്റിനെ അറസ്റ്റ് ചെയ്ത് പകരക്കാരനെ നിയമിച്ച് മൂന്ന് മണിക്കൂർ കഴിഞ്ഞ്

ചുവപ്പു സിഗ്നൽ കണ്ടിട്ടും ചെന്നൈ സൂപ്പർഫാസ്റ്റ് നിർത്താതെ പാഞ്ഞു; ഒഴിവായത് വൻ ദുരന്തം; ട്രെയിൻ പോയത് ലോക്കോ പൈലറ്റിനെ അറസ്റ്റ് ചെയ്ത് പകരക്കാരനെ നിയമിച്ച് മൂന്ന് മണിക്കൂർ കഴിഞ്ഞ്

ഓച്ചിറ: കറുകുറ്റിയിലെ ട്രെയിൻ അപകടത്തോടെ കേരളത്തിലെ റെയിൽ സുരക്ഷയിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്. ഇതിനിടെ ലോക്കോ പൈലറ്റുമാരുടെ അശ്രദ്ധ നിരഞ്ഞ പ്രവൃത്തി കൂടിയായപ്പോൾ റെയിൽ യാത്ര കൂടുതൽ അപകടം പിടിച്ചതായി മാറുന്നോ എന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. ചുവപ്പു സിഗ്നൽ കണ്ടിട്ടും ട്രെയിൻ നിർത്താതെ കുതിച്ചു പാഞ്ഞ സംഭവമാണ് ആശങ്കയ്ക്ക് വീണ്ടും വഴിമരുന്നിട്ടത്.

ഓച്ചിറയിലാണ് സംഭവം. അപായ സിഗ്‌നൽ മറികടന്ന് ഓടിയ ട്രെയിൻ അടിയന്തര നിർദേശത്തെ തുടർന്ന് ഓച്ചിറ സ്റ്റേഷനിൽ മൂന്നര മണിക്കൂറോളം പിടിച്ചിട്ടു. ഒടുവിൽ സിഗ്നൽ വകവെക്കാതെ ട്രെയിൻ മുന്നോട്ടെടുത്ത ലോക്കോ പൈലറ്റിനെ റെയിൽവേ അധികൃതർ കസ്റ്റഡിയിലെടുത്തു വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. പകരം ലോക്കോ പൈലറ്റിനെ നിയോഗിച്ചു യാത്ര പുനരാരംഭിച്ചു.

തിരുവനന്തപുരം - ചെന്നൈ സൂപ്പർ എക്സ്‌പ്രസ് ട്രെയിനാണ് ഇന്നലെ വൈകിട്ട് 7.20ന് ഓച്ചിറ സ്റ്റേഷനു സമീപത്തെ ചുവപ്പു സിഗ്‌നൽ മറികടന്നത്. ചെന്നൈ സൂപ്പർ എക്സ്‌പ്രസ് എത്തുന്നതിനു തൊട്ടുമുൻപു ഗുവാഹത്തി എക്സ്‌പ്രസ് കടന്നുപോയിരുന്നു. ഇതിനു പിന്നാലെ റെയിൽവേ സ്റ്റേഷനു വടക്കുവശത്തുള്ള ലവൽ ക്രോസ് തുറക്കുകയും വാഹനങ്ങൾ കടന്നുപോവുകയും ചെയ്തു. ഇത് അടച്ചതിനു ശേഷമേ തെക്കുള്ള ഹോം സിഗ്‌നലിൽ ട്രെയിൻ കടന്നുപോകുന്നതിനുള്ള പച്ച സിഗ്‌നൽ തെളിയൂ. എന്നാൽ ചുവപ്പു ലൈറ്റ് തെളിഞ്ഞിരിക്കെ ട്രെയിൻ സിഗ്‌നൽ മറികടന്നു. തുടർന്ന് ട്രെയിൻ അടിയന്തരമായി പിടിച്ചിടാൻ ട്രാഫിക് സിഗ്‌നൽ വിഭാഗം നിർദ്ദേശം നൽകി. ട്രെയിൻ പിടിച്ചിട്ടില്ലായിരുന്നെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നു.

കൊല്ലം ട്രാഫിക് ഇൻസ്‌പെക്ടർ റോയി, ആലപ്പുഴ ട്രാഫിക് ഇൻസ്‌പെക്ടർ മുരളി എന്നിവർ എത്തി ലോക്കോ പൈലറ്റ് സുധീറിനെ കസ്റ്റഡിയിലെടുത്തു. തുടർന്നു ലോക്കോ ഇൻസ്‌പെകടർ എൻജിനും ട്രാക്കും പരിശോധിച്ച ശേഷം രാത്രി 10.47നു യാത്ര പുനരാരംഭിച്ചു. കൊല്ലത്തു നിന്നെത്തിയ രാജിവ് ആണ് പകരക്കാരനായ ലോക്കോ പൈലറ്റ്. മൂന്നര മണിക്കൂറോളം ട്രെയിൻ പിടിച്ചിട്ടത് യാത്രക്കാരെ വലച്ചു.

രാജധാനി എക്സ്‌പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ ഓച്ചിറ സ്റ്റേഷനിൽ നിർത്തി യാത്രക്കാരെ കയറ്റി. ചെന്നൈ സൂപ്പർ എക്സ്‌പ്രസ് ഓച്ചിറയിൽ നിന്നു പുറപ്പെടുന്നതു വരെ എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ മറുലൈനിലൂടെ കടത്തിവിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP