Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓണത്തിനു മുമ്പ് അറ്റകുറ്റപ്പണികൾ തീർത്തു റെയിൽഗതാഗതം സാധാരണ നിലയിലാക്കാൻ റെയിൽവെയുടെ ശ്രമം; ട്രെയിനുകളുടെ വേഗനിയന്ത്രണം രണ്ടുദിവസം കൂടി; ട്രെയിനുകൾ മണിക്കൂറുകൾ വൈകുന്നു

ഓണത്തിനു മുമ്പ് അറ്റകുറ്റപ്പണികൾ തീർത്തു റെയിൽഗതാഗതം സാധാരണ നിലയിലാക്കാൻ റെയിൽവെയുടെ ശ്രമം; ട്രെയിനുകളുടെ വേഗനിയന്ത്രണം രണ്ടുദിവസം കൂടി; ട്രെയിനുകൾ മണിക്കൂറുകൾ വൈകുന്നു

തിരുവനന്തപുരം: രണ്ടു ദിവസം കൂടി സംസ്ഥാനത്തു ട്രെയിനുകളുടെ വേഗനിയന്ത്രണം ഉണ്ടാകുമെന്നു റെയിൽവെ. ഓണത്തിനു മുമ്പ് അറ്റകുറ്റപ്പണികൾ തീർത്തു റെയിൽ ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

വേഗനിയന്ത്രണം ട്രെയിനുകളുടെ യാത്ര ഏറെ മണിക്കൂറുകൾ വൈകിപ്പിക്കും. നിലവിൽ പല ട്രെയിനുകളും രണ്ടോ മൂന്നോ മണിക്കൂർ വൈകിയാണു സർവീസ് നടത്തുന്നത്. വേഗനിയന്ത്രണം കൂടുതൽ ട്രെയിനുകളെ ബാധിക്കും.

കഴിഞ്ഞ മാസം 27ന് അങ്കമാലി കറുകുറ്റിയിൽ അപകടമുണ്ടായ ശേഷമാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. ഓണത്തിനു മുമ്പ് തീർത്ത് ഗതാഗതം സാധാരണ നിലയിലേക്ക് കൊണ്ടുവരാന് റെയിൽവേയുടെ ശ്രമം. എന്നാൽ തകരാറുകൾ പൂർണമായും പരിഹരിക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നേക്കുമെന്നാണു സൂചന. എറണാകുളം-ഷൊർണൂർ, എറണാകുളം-കോട്ടയം-കായംകുളം റൂട്ടുകളിൽ നടക്കുന്ന അറ്റകുറ്റപ്പണികളാണ് സംസ്ഥാനത്തെ റെയിൽ ഗതാഗതത്തെ മന്ദഗതിയിലാക്കുന്നത്.

കറുകുറ്റിയിൽ ട്രെയിൻ പാളംതെറ്റിയതിനെ തുടർന്നാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. പാളത്തിലെ വിള്ളൽ മൂലമാണ് കരുകുറ്റിയിൽ അപകടമുണ്ടായത്. ഇതേത്തുടർന്നു നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ റെയിൽപാതകളിൽ വ്യാപക കേടുപാടുകൾ കണ്ടെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP