Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രെയിനുകൾ വൈകി ഓടുന്നത് നവംബർ ഒന്നുവരെ തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:സംസ്ഥാനത്തു ട്രെയിനുകൾ വൈകിയോടുന്നതു നവംബർ ഒന്ന് വരെ തുടരുമെന്നു റെയിൽവേ. വിവിധ ഡിവിഷനുകളിൽ അറ്റകുറ്റപ്പണികൾക്കായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതാണു ട്രെയിനുകൾ വൈകാൻ ഇടയാക്കുന്നതെന്നും റെയിൽവേ അറിയിച്ചു.

ഷൊർണൂർ യാഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച രാത്രി 11.30ന് പുറപ്പെടേണ്ട എറണാകുളം-ലോകമാന്യതിലക് തുരന്തോ എക്സ്‌പ്രസ് പുലർച്ചെ 2.10നാകും പുറപ്പെടുക. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന തിരുവനന്തപുരം-മംഗളുരു മലബാർ എക്സ്‌പ്രസ് 80 മിനിറ്റും തിരുവനന്തപുരം-മംഗളുരു മാവേലി എക്സ്‌പ്രസ് 180 മിനിറ്റും കായംകുളത്തിനും എറണാകുളത്തിനുമിടയിൽ വൈകും.

ഭോപാൽ, ഇറ്റാർസി, കൊങ്കണിൽ രത്‌നഗിരി എന്നിവിടങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ലോകമാന്യതിലക് തിരുവനന്തപുരം നേത്രാവതി, നിസാമുദ്ദീൻഎറണാകുളം മംഗള എക്സ്‌പ്രസ് എന്നിവ ഒരു മണിക്കൂറോളം വൈകും. പാലക്കാട് ഡിവിഷനിലെ വിവിധ സെക്ഷനുകളിലെ അറ്റകുറ്റപ്പണി മൂലം ഈ മാസം വൈകിയോടുന്ന ട്രെയിനുകൾ: മംഗളൂരുനാഗർകോവിൽ പരശുറാം (120 മിനിറ്റ്), കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി (75 മിനിറ്റ്), കോയമ്പത്തൂർമംഗളുരു ഇന്റർസിറ്റി (60 മിനിറ്റ്), എറണാകുളംനിസാമുദ്ദീൻ മംഗള (70 മിനിറ്റ്), നാഗർകോവിൽ മംഗളുരു ഏറനാട് (60 മിനിറ്റ്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP