Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നു വർഷമാകാത്തവരെ സാധാരണഗതിയിൽ സ്ഥലം മാറ്റില്ല; മൂന്നു വർഷത്തിൽ കൂടുതൽ ഒരു ജീവനക്കാരനെയും ഒരേ സീറ്റിൽ ജോലി ചെയ്യാനാകില്ല; സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ഇങ്ങനെ

മൂന്നു വർഷമാകാത്തവരെ സാധാരണഗതിയിൽ സ്ഥലം മാറ്റില്ല; മൂന്നു വർഷത്തിൽ കൂടുതൽ ഒരു ജീവനക്കാരനെയും ഒരേ സീറ്റിൽ ജോലി ചെയ്യാനാകില്ല; സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ഇങ്ങനെ

തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾക്കു മന്ത്രിസഭയുടെ അംഗീകാരം. ഇലക്ട്രോണിക് ഡേറ്റാ ബേസ് തയാറാക്കി സുതാര്യമാക്കാനും അന്തിമപട്ടികയ്ക്കു മുമ്പു കരട് പ്രസിദ്ധീകരിക്കാനുമുള്ള വ്യവസ്ഥകൾ മാനദണ്ഡങ്ങളിലുണ്ട്. സ്ഥലംമാറ്റ നടപടികൾ ഓൺലൈൻ വഴിയും ആകും. മെയ്‌ 15നു മുമ്പ് പൊതു സ്ഥലംമാറ്റം നടപ്പാക്കും.

വാർഷിക സ്ഥലംമാറ്റത്തിനുള്ള ഓപ്ഷനുകൾക്കു ക്യൂ സംവിധാനം വരും. ഒരാൾക്കു മൂന്ന് ഓപ്ഷൻ നൽകാം. അദ്ധ്യാപക മേഖലയിലെ സ്ഥലംമാറ്റം ഓഗസ്റ്റ് 15നു മുമ്പ് നടത്തും. പൊതുസ്ഥലംമാറ്റം വർഷത്തിലൊരിക്കലാണെങ്കിലും ഓഫിസ് പ്രവർത്തനത്തിന് ഒരാളെ മാറ്റണമെന്നുണ്ടെങ്കിൽ ചെയ്യാം. വിരമിക്കാൻ രണ്ടു വർഷം മാത്രമുള്ളവരെ മുൻഗണനാടിസ്ഥാനത്തിൽ താൽപര്യമുള്ളിടത്തു നിയമിക്കും. ഭാര്യയ്ക്കും ഭർത്താവിനും ഒരേ സ്ഥലത്തു ജോലിക്കു കഴിവതും സൗകര്യം ചെയ്യും.

ജില്ലയ്ക്കകത്തെ മാറ്റങ്ങൾ വകുപ്പുമേധാവി തീരുമാനിക്കും. പൊതുമാറ്റത്തിന് എല്ലാ വർഷവും മുൻഗണനാ പട്ടികയുമുണ്ടാകും. അച്ചടക്ക നടപടി, വിജിലൻസ് അന്വേഷണം, അനുകമ്പാർഹ കാരണങ്ങൾ എന്നിവ ഒഴികെ മൂന്നു വർഷമാകാത്തവരെ സാധാരണഗതിയിൽ സ്ഥലം മാറ്റില്ല. മൂന്നു വർഷത്തിൽ കൂടുതൽ ഒരു ജീവനക്കാരനെയും ഒരേ സീറ്റിൽ, ഒരേ വിഭാഗത്തിൽ അനുവദിക്കില്ല. മറ്റു സീറ്റുകളിലേക്കെങ്കിലും മാറ്റും. ഓപ്ഷൻ അനുസരിച്ചു മാറ്റം കിട്ടുന്നവർ മൂന്നു വർഷമെങ്കിലും ജോലി ചെയ്യണം.

സ്വന്തം ജില്ലയിലെ 15 കിലോമീറ്റർ ചുറ്റളവിലുള്ള സർവീസ് ഒരേ സ്റ്റേഷൻ സർവീസായി പരിഗണിക്കും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കു താൽപര്യമുള്ള ജില്ലയിൽ കൊടുക്കുമെന്നാണ് വ്യവസ്ഥ. ദുർഘട ജില്ലകളിൽ രണ്ടു വർഷം സർവീസ്, മൂന്നു വർഷമായി പരിഗണിച്ചു പൊതു സ്ഥലംമാറ്റത്തിന് അർഹതയുണ്ടാകും. അനുകമ്പാർഹ സ്ഥലംമാറ്റം 20%.ആിരിക്കും. ഇതിൽ മാരക രോഗം ബാധിച്ച ജീവനക്കാർക്കും മാരകരോഗം ബാധിച്ച കുടുംബാംഗങ്ങളെ പരിചരിക്കേണ്ടവർക്കും മുൻഗണന നൽകും..

ബിരുദം അടിസ്ഥാന യോഗ്യതയായുള്ള പിഎസ്‌സി പരീക്ഷകളിൽ ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) മുതൽ മലയാളം ഒരു വിഷയമായി ഉൾപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പത്തു ചോദ്യങ്ങളാണു മലയാളഭാഷാ സംബന്ധമായി ഉണ്ടാവുക. ഭാഷാന്യൂനപക്ഷ മേഖലകളിൽ ഇതിനുപകരം കന്നഡ, തമിഴ് ഭാഷാ സംബന്ധമായ ചോദ്യങ്ങളായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP