Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരള പൊലീസിൽ ഒൻപത് ഡിവൈഎസ്‌പിമാർക്ക് സ്ഥലം മാറ്റം; ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങിയത് ഇന്ന്

കേരള പൊലീസിൽ ഒൻപത് ഡിവൈഎസ്‌പിമാർക്ക് സ്ഥലം മാറ്റം; ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങിയത് ഇന്ന്

തിരുവനന്തപുരം: കേരള പൊലീസിൽ ഒൻപത് ഡിെൈവഎസ്‌പിമാർക്ക സ്ഥലംമാറ്റം. ആഭ്യന്തര വകുപ്പ് ഇന്ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ഡിവൈഎസ്‌പിമാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് തീരുമാനമായത്. കോഴിക്കോട് ക്രൈം ഡിറ്റാച്‌മെന്റ് എസിപി പിടി വാസുദേവനെ ഇടുക്കി നാർക്കോട്ടിക് സെല്ലിലേക്കും, തൽസ്ഥാനത്തുണ്ടായിരുന്ന ബിജുരാജിനെ താമരശ്ശേരി ഡിവൈഎസിപിയായും മാറ്റിയിട്ടുണ്ട്.കായംങ്കുളം ഡിവൈഎസ്‌പി അനിഷി വി കോരയെ ചെങ്ങന്നൂരിലേക്കും അവിടെുണ്ടായിരുന്ന ആർ ബിനുവിനെ കായംങ്കുളത്തേക്കും മാറ്റിയിട്ടുണ്ട്.

എറണാകുളം സ്‌പെഷ്യൽ ബ്രാഞ്ച് സിഐഡി വിഭാഗത്തിൽ നിന്നും പ്രഭുല ചന്ദ്രനെ തൃശ്ശൂർ സ്‌പെഷ്യൽ ബ്രാഞ്ചിലേക്കും, ടി.ആർ ജയകുമാറിനെ കൊച്ചി സ്‌പെഷ്യൽ ബ്രാഞ്ചിലേക്കും മാറ്റിയിട്ടുണ്ട്. തൃശ്ശൂർ സ്‌പെഷ്യൽ ബ്രാഞ്ചിലുണ്ടായിരുന്ന സിനോജ് ടിഎസിനെ കുന്നംകുളത്തേക്കും മാറ്റി. ഷാജി വർഗ്ഗീസിനെ കോഴിക്കോട് കൺട്രോൾ റൂമിലേക്കും സിനി ഡെന്നിസിനെ വിജിലൻസിലേക്കും മാറ്റിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP