Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വരാപ്പുഴ സംഭവത്തിൽ പ്രതികളെ പൊലീസ് ഹാജരാക്കിയപ്പോൾ തിരിച്ചയച്ച മജിസ്‌ട്രേറ്റിനെ സ്ഥലംമാറ്റി; പറവൂർ മജിസ്‌ട്രേറ്റിനെ മാറ്റിയത് ഞാറയ്ക്കലിലേക്ക്; നടപടി പൊലീസ് ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയതിനെ തുടർന്ന്

വരാപ്പുഴ സംഭവത്തിൽ പ്രതികളെ പൊലീസ് ഹാജരാക്കിയപ്പോൾ തിരിച്ചയച്ച മജിസ്‌ട്രേറ്റിനെ സ്ഥലംമാറ്റി; പറവൂർ മജിസ്‌ട്രേറ്റിനെ മാറ്റിയത് ഞാറയ്ക്കലിലേക്ക്; നടപടി പൊലീസ് ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയതിനെ തുടർന്ന്

കൊച്ചി: ആത്മഹത്യചെയ്ത വാസുദേവന്റെ വീടാക്രമണവുമായി ബന്ധപ്പെട്ട് വരാപ്പുഴ കേസിൽ പൊലീസ് പിടികൂടിയ ശ്രീജിത്ത് ഉൾപ്പെടെയുള്ളവരെ പൊലീസ് ഹാജരാക്കിയപ്പോൾ റിമാൻഡ് ചെയ്യാതെ മടക്കിയ സംഭവത്തിൽ പറവൂർ മജിസ്‌ട്രേറ്റിന് സ്ഥലംമാറ്റം. ഞാറയ്ക്കലിലേക്കാണ് മജിസ്‌ട്രേറ്റിനെ സ്ഥലംമാറ്റിയത്. ഇക്കഴിഞ്ഞ ആറാം തീയതിയാണ് പൊലീസ് മർദ്ദനത്തിൽ പിന്നീട് മരണമടഞ്ഞ ശ്രീജിത്തിനെയും മറ്റുള്ളവരേയും പൊലീസ് വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുക്കുന്നത്.

പിറ്റേന്ന് ഇവരെയെല്ലാം പൊലീസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തി റിമാൻഡ് ചെയ്യേണ്ടത് മജിസ്‌ട്രേറ്റാണ്. പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റോ എന്ന് പരിശോധിക്കേണ്ടതും ഈ സാഹചര്യത്തിലാണ്. എന്നാൽ സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് മജിസ്‌ട്രേറ്റ് മടക്കി അയച്ചുവെന്ന് പൊലീസ് ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. ഇതിൽ ഹൈക്കോടതി ഇന്ന് മജിസ്‌ട്രേറ്റിന്റെ വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റിക്കാണ്ടുള്ള നടപടി ഉണ്ടായത്.

വരാപ്പുഴ എസ്ഐ ഏഴാംതിയതി പ്രതികളുമായി വീട്ടിലെത്തിയെങ്കിലും മജിസ്ട്രേറ്റ് മടക്കി അയച്ചുവെന്ന് ഹൈക്കോടതിയിൽ പരാതിയുമായി പൊലീസ് എത്തുകയായിരുന്നു. ഇതോടെ വരാപ്പുഴ കസ്റ്റഡിമരണത്തിൽ ഹൈക്കോടതി മജിസ്ട്രേറ്റിന്റെ വിശദീകരണം തേടി. മജിസ്ട്രേറ്റിനെതിരെ പരാതിയുമായി കസ്റ്റഡിമരണത്തിൽ ആരോപണം നേരിടുന്ന വരാപ്പുഴ എസ്ഐ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്കൊപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെ മൊഴിക്ക് ഒപ്പമാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ച ഹൈക്കോടതി ഇന്നു തന്നെ വിശദീകരണം നൽകാൻ മജിസ്ട്രേറ്റിനോട് നിർദ്ദേശിച്ചു.

ആറാംതിയതിയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഏഴാംതിയതി വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ശ്രീജിത്തിനെയും മറ്റു പ്രതികളേയും ഹാജരാക്കി. എന്നാൽ സമയം കഴിഞ്ഞെന്ന് പറഞ്ഞ് മജിസ്ട്രേറ്റ് മടക്കി അയച്ചു എന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലെടുത്താൽ 24 മണിക്കൂറിനകം പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നാണ് നിയമം. എന്നാൽ അന്ന് മജിസ്ട്രേറ്റ് തിരിച്ചയച്ചുവെന്നാണ് പൊലീസിന്റെ ആരോപണം.

തുടർന്ന് തിരികെ ശ്രീജിത്തിനെയും കസ്റ്റഡിയിലെടുത്ത മറ്റുള്ളവരേയും സ്റ്റേഷനിലേക്ക് തന്നെ തിരിച്ചുകൊണ്ടുവന്നു. ഇതിന് പിന്നാലെ ആരോഗ്യനില മോശമായതോടെയാണ് എട്ടാംതീയതി ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കുന്നത്. തുടർന്ന് ആശുപത്രിയിലെത്തിയാണ് മജിസ്ട്രേറ്റ് കാര്യങ്ങൾ അന്വേഷിക്കുന്നതും മൊഴി രേഖപ്പെടുത്തുന്നതും. ഇതിന് പിന്നാലെയാണ് ശ്രീജിത്ത് മരിക്കുന്നത്. ഈ പരാതി പൊലീസ് ഹൈക്കോടതിയിൽ നൽകിയതോടെയാണ് മജിസ്ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടിയതും അതിന് പിന്നാലെ സ്ഥലംമാറ്റം ഉണ്ടായതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP