Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്തുവർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാനുള്ള ഹരിത ട്രിബ്യൂണലിന്റെ വിധിയോടു വിയോജിപ്പില്ലെന്നു ഗതാഗതമന്ത്രി; വിധി നടപ്പാക്കാൻ സാവകാശം വേണമെന്നും എ കെ ശശീന്ദ്രൻ

പത്തുവർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാനുള്ള ഹരിത ട്രിബ്യൂണലിന്റെ വിധിയോടു വിയോജിപ്പില്ലെന്നു ഗതാഗതമന്ത്രി; വിധി നടപ്പാക്കാൻ സാവകാശം വേണമെന്നും എ കെ ശശീന്ദ്രൻ

കോഴിക്കോട്: പത്തുവർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാനുള്ള ഹരിത ട്രിബ്യൂണലിന്റെ വിധിയോടു വിയോജിപ്പില്ലെന്നു ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ. വിധി നടപ്പാക്കാൻ സാവകാശം വേണമെന്നും അദ്ദേഹം പറഞ്ഞു.

പത്തു വർഷത്തിലേറെ പഴക്കമുള്ള 2000 സി.സിക്ക് മുകളിലുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാനാണൃ ദേശീയ ഹരിത ട്രിബ്യൂണലിന്റെ സർക്യൂട്ട് ബെഞ്ചിന്റെ ഉത്തരവു വന്നത്. വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന വാർത്തകൾ പുറത്തുവരുമ്പോഴാണ് വിധിയോട് വിയോജിപ്പില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞത്.

വിധിയെ സർക്കാർ എതിർക്കുന്നില്ല. എന്നാൽ, വിധി മൂലം ഉണ്ടാവുന്ന പ്രായോഗിക തലത്തിൽ ഉണ്ടാവുന്ന പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു. മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ ഓൺലൈനാക്കുന്നത് പരിഗണനയിലാണ്. കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്രാ നിരക്ക് കൂട്ടാൻ ആലോചനയില്ലെന്നും മന്ത്രി വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP