Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നൗഷാദിന്റെ ജീവത്യാഗത്തിനു പിന്നാലെ നൊമ്പരമായി ബാബുവും; ബാണാസുര ഡാമിൽ മുങ്ങിത്താഴ്ന്നയാളെ രക്ഷിക്കാൻ ചാടിയ ആദിവാസി യുവാവ് മുങ്ങിമരിച്ചു; കാണാതായ റൗഫിന്റെ മൃതദേഹവും തെരച്ചിലിനൊടുവിൽ കണ്ടെത്തി

നൗഷാദിന്റെ ജീവത്യാഗത്തിനു പിന്നാലെ നൊമ്പരമായി ബാബുവും; ബാണാസുര ഡാമിൽ മുങ്ങിത്താഴ്ന്നയാളെ രക്ഷിക്കാൻ ചാടിയ ആദിവാസി യുവാവ് മുങ്ങിമരിച്ചു; കാണാതായ റൗഫിന്റെ മൃതദേഹവും തെരച്ചിലിനൊടുവിൽ കണ്ടെത്തി

കൽപ്പറ്റ: കോഴിക്കോട് മാൻഹോളിൽ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ട നൗഷാദ് എന്ന യുവാവ് ഉയർത്തിപ്പിടിച്ച മാനവികത ഏറെ വാഴ്‌ത്തപ്പെട്ടതാണ്. മാദ്ധ്യമങ്ങളിലും ഈ സംഭവം വലിയ വാർത്തയായി മാറി. ഇപ്പോഴിതാ നൗഷാദിനെ പോലെ ഒരു നാടിന്റെ നൊമ്പരമായി മാറുകയാണ് ബാബു എന്ന ആദിവാസി യുവാവും. വയനാട് ബാണാസുര സാഗർ ഡാമിൽ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷിക്കാൻ എടുത്തചാടിയ യുവാവ് ദാരണുമായി മരണപ്പെടുകയായിരുന്നു.

പടിഞ്ഞാറത്തറ പന്തിപ്പൊയിൽ അംബേദ്കർ കോളനിയിലെ വാസുസുശീല ദമ്പതികളുടെ മകൻ ബാബുവാണ് (26) മരിച്ചത്. ചെന്നലോട് പത്തായക്കോടൻ മമ്മുട്ടിനബീസ ദമ്പതികളുടെ മകൻ റൗഫിനെയാണ് (24) കാണാതായിരുന്നു. റൗഫിന്റെ മൃതദേഹം വ്യാഴാഴ്ച കണ്ടെടുത്തു. ബാബുവിന്റെ മൃതദേഹം ബുധനാഴ്ച രാത്രിയോടെ കണ്ടെടുത്തിരുന്നു. ഡാമിലെ തരിയോട് 13-ാംമൈൽ റിസർവോയറിൽ ബുധനാഴ്ച വൈകിട്ട് നാലു മണിയോടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു റൗഫ്.

ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ അഞ്ചു സുഹൃത്തുക്കളുമായി റൗഫ് ബാണാസുര സാഗർ പദ്ധതി പ്രദേശമായ തരിയോട് പതിമൂന്നാം മൈൽ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് റൗഫ് അപകടത്തിൽപ്പെട്ടത്. മുങ്ങിത്താഴുന്നതുകണ്ട് സമീപത്തു ജെസിബിയിൽ ഹെൽപ്പറായി ജോലി ചെയ്തുകൊണ്ടിരുന്ന ബാബു രക്ഷിക്കാനായി എത്തിയെങ്കിലും രക്ഷാശ്രമത്തിനിടെ ബാബുവും മുങ്ങിത്താഴുകയായിരുന്നു.

റൗഫ് മുങ്ങിത്താഴുന്നതു കണ്ട് ബാബു വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. നാലോടെയാണ് നീന്തുന്നതിനിടയിൽ റൗഫ് അപകടത്തിൽപെട്ടത്. അപകടം നടന്ന സ്ഥലത്തിനു സമീപം പ്രവർത്തിച്ചിരുന്ന എക്‌സ്‌കവേറ്ററിന്റെ ക്ലീനറായിരുന്നു ബാബു. നാട്ടുകാർ ഉടൻതന്നെ പൊലീസിനെയും അഗ്‌നിശമന സേനയെയും വിവരമറിയിച്ചു. ഇവരെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. സ്ഥലത്തെത്തിയ കൽപ്പറ്റ തുർക്കി ജീവൻരക്ഷാ സമിതി പ്രവർത്തകർ സന്ധ്യയോടെ ബാബുവിന്റെ മൃതദേഹം കണ്ടെടുത്തു.

ഇന്നലെ ഏഴര വരെ തെരച്ചിൽ നടത്തിയെങ്കിലും റൗഫിനെ കണ്ടെത്താനായില്ല. വെളിച്ചക്കുറവ് മൂലം തെരച്ചിൽ നിർത്തിവച്ചു. ഈ വർഷമാണ് റൗഫ് കോതമംഗലത്തുനിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കിയത്. ബാബുവിന്റെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ. ഇന്നു പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. റൗഫിനു വേണ്ടി രാവിലെ തെരച്ചിൽ പുനരാരംഭിച്ചിരുന്നു. പത്ത് മീറ്ററോളം ആഴമുള്ള വെള്ളക്കെട്ടാണ്.

  • ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25-12-2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP