Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലാമിന് ആദരം: രണ്ടാം ശനിയാഴ്ച പ്രവർത്തിദിനമാക്കി തിരുവനന്തപുരം കളക്ടർ

തിരുവനന്തപുരം: അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിനോടുള്ള ആദരസൂചകമായി ജില്ലാ കളക്ടറേറ്റിലെ മുഴുവൻ ഓഫീസുകളും താലൂക്ക്‌വില്ലേജ് ഓഫീസുകളും മറ്റ് സ്‌പെഷ്യൽ ഓഫീസുകളും ഓഗസ്റ്റ് എട്ടാം തീയതി രണ്ടാം ശനിയാഴ്ച പ്രവർത്തിക്കാൻ തീരുമാനം. തന്റെ മരണദിവസം അവധി പ്രഖ്യാപിക്കരുതെന്നും ആദരം പ്രകടിപ്പിക്കാനാണെങ്കിൽ ഒരുദിവസം അധികജോലി ചെയ്യണമെന്നുമുള്ള കലാമിന്റെ വാക്കുകളോടുള്ള ആദരം കൂടിയാണ് ഈ തീരുമാനം. 

സർവീസ് സംഘടനകളായ എൻ.ജി.ഒ. അസോസിയേഷൻ, എൻ.ജി.ഒ. യൂണിയൻ, ജോയിന്റ് കൗൺസിൽ, എൻ.ജി.ഒ. സംഘ് എന്നിവയുടെ നേതാക്കൾ സംയുക്തമായി അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് ജില്ലാ കളക്ടർ ബിജു പ്രഭാകർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP