Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എമർജൻസി ഓപ്പറേഷൻ തീയറ്ററിൽ പുതിയ അൾട്രാ സൗണ്ട് സ്‌കാനിങ് മെഷീൻ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം സുസജ്ജം

എമർജൻസി ഓപ്പറേഷൻ തീയറ്ററിൽ പുതിയ അൾട്രാ സൗണ്ട് സ്‌കാനിങ് മെഷീൻ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം സുസജ്ജം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗം എമർജൻസി ഓപ്പറേഷൻ തീയറ്ററിൽ പുതിയ അൾട്രാ സൗണ്ട് സ്‌കാനിങ് മെഷീൻ പ്രവർത്തനസജ്ജമായി.

എമർജൻസി മെഡിസിൻ വിഭാഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എമർജൻസി ഓപ്പറേഷൻ തീയറ്ററിൽ ആദ്യമായി അൾട്രാ സൗണ്ട് സ്‌കാനിങ് മെഷീൻ സജ്ജമാക്കിയിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ സർജറി വിഭാഗത്തിന് സമീപത്തായി പ്രവർത്തിച്ചുവരുന്ന അൾട്രാ സൗണ്ട് സ്‌കാനിങ് മെഷീനെ കൂടാതെയാണ് പുതിയ ഈ സംവിധാനം.

ഇതോടെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് സമയം പാഴാക്കാതെ തന്നെ അൾട്രാസൗണ്ട് സ്‌കാനിങ് എടുക്കാൻ കഴിയും. അപകടം പറ്റി വരുന്ന രോഗികളുടെ വയറ്, നെഞ്ച് എന്നിവിടങ്ങളിലെ രക്തവാർച്ചയും ശ്വാസകോശം, ഹൃദയം എന്നിവയുടെ അവസ്ഥയും വളരെ കൃത്യമായറിയാൻ ഈ സ്‌കാനിംഗിലൂടെ കഴിയുന്നു.

ഇതുകൂടാതെ രക്തം വാർന്ന് പോകുന്ന രോഗികൾക്ക് വലിയ ട്രിപ്പ് നൽകാനായി എളുപ്പത്തിൽ ഞരമ്പുകൾ കണ്ടു പിടിച്ച് സെൻട്രൽ ലൈൻ ഇടാനും ഈ സ്‌കാനിംഗിലൂടെ കഴിയും. ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് ശസ്ത്രക്രിയ ചെയ്യുന്ന ഭാഗത്തെ ഞരമ്പുകൾ കണ്ടുപിടിക്കാൻ കഴിയുന്നതു കൊണ്ട് ആ ഭാഗം മാത്രം മരവിപ്പിച്ച് ഫലപ്രദമായി അനസ്തീഷ്യ നൽകാനും സഹായിക്കുന്നു.

ശരീര ഭാഗങ്ങൾ മുറിഞ്ഞ് വരുന്ന രോഗികൾക്ക് ആ ഭാഗത്തെ രക്തയോട്ടം വളരെപ്പെട്ടന്ന് കണ്ടു പിടിക്കാം. ശസ്ത്രക്രിയ കഴിഞ്ഞ ശേഷവും ആ ഭാഗത്തെ രക്തയോട്ടവും പരിശോധിക്കാവുന്നതാണ്. ഇങ്ങനെ ഓപ്പറേഷൻ തീയറ്ററിലുള്ള സങ്കീർണ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ അൾട്രാ സൗണ്ട് സ്‌കാനിംഗിലൂടെ കഴിയും.

13 ലക്ഷം വിലയുള്ളതാണ് ഈ അത്യാധുനിക അൾട്രാ സൗണ്ട് സ്‌കാനിങ് മെഷീൻ. ഈ മെഷീൻ ഉപയോഗിക്കണ്ട വിധത്തെപ്പറ്റി ഡോക്ടർമാർക്കും പി.ജി. ഡോക്ടർമാർക്കും വിദഗ്ധ പരിശീലനവും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP