Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരും കാണാതെ കൂടിന്റെ പുറകിലൂടെ എടുത്തു ചാടി; മനുഷ്യ മണം കിട്ടിയ സിംഹം അടുത്ത് എത്തും മുമ്പേ രക്ഷാപ്രവർത്തനം നടത്തി ജീവനക്കാർ; കണ്ടു നിന്നവർക്ക് പുഞ്ചിരിച്ച് ടാറ്റ കൊടുത്ത് ഒറ്റപ്പാലത്തുകാരനും; തിരുവനന്തപുരം മൃഗശാലയിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സിംഹക്കൂട്ടിൽ മുരുകൻ ഇറങ്ങിയത് സുരക്ഷാ വീഴ്ച തന്നെ

ആരും കാണാതെ കൂടിന്റെ പുറകിലൂടെ എടുത്തു ചാടി; മനുഷ്യ മണം കിട്ടിയ സിംഹം അടുത്ത് എത്തും മുമ്പേ രക്ഷാപ്രവർത്തനം നടത്തി ജീവനക്കാർ; കണ്ടു നിന്നവർക്ക് പുഞ്ചിരിച്ച് ടാറ്റ കൊടുത്ത് ഒറ്റപ്പാലത്തുകാരനും; തിരുവനന്തപുരം മൃഗശാലയിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സിംഹക്കൂട്ടിൽ മുരുകൻ ഇറങ്ങിയത് സുരക്ഷാ വീഴ്ച തന്നെ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ സിംഹക്കൂട്ടിലേക്ക് മദ്യലഹരിയിൽ എടുത്തു ചാടിയ യുവാവിനെ ജീവനക്കാർ രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശിയായ മുരുകനാണ് രാവിലെ 11 മണിയോടെ സിംഹക്കൂട്ടിലേക്ക് എടുത്തുചാടിയത്.

ആരും കാണാതെ കൂട്ടിന്റെ പുറക് വശത്തുകൂടെയാണ് മുരുകൻ എടുത്ത് ചാടിയത്. ഇത് കണ്ട വാച്ച്മാൻ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി രക്ഷപ്പെടുത്തുകയായിരുന്നു. കൂട്ടിലേക്ക് ചാടിയ സമയത്ത് സിംഹം അടുത്തുവരെയെത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ മുരുകന്റെ കാലിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രക്ഷപ്പെടുത്തിക്കൊണ്ടുപോവുമ്പോൾ മുരുകൻ കണ്ടു നിന്നവർക്ക് റ്റാറ്റ നൽകി. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഒരു കൂട്ടിൽ രണ്ട് വയസ്സുള്ള ഒരു സിംഹവും മറ്റൊരു കൂട്ടിൽ മൂന്ന് സിംഹവുമാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് വയസ്സുള്ള ഗ്രേസിയെന്ന സിംഹത്തിന്റെ കൂട്ടിലേക്കാണ് ഇയാൾ എടുത്ത് ചാടിയത്. പൊലീസും, ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് കരടിയുടെ കൂട്ടിൽ കൈയിട്ട വീട്ടമ്മയുടെ കൈ കരടി കടിച്ചെടുത്തത് ഏറെ ചർച്ചയായിരുന്നു. അതിന് ശേഷം തിരുവനന്തപുരത്ത് മൃഗങ്ങളുമായി സന്ദർശകർക്ക് ഇടപെഴുകാൻ അനുവദിക്കാത്ത തരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉയർത്തിയിരുന്നു.

എന്നിട്ടും ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഇയാൾ സിംഹത്തിന്റെ കൂട്ടിൽ ചാടിയിറങ്ങിയത് ഏവരേയും അമ്പരപ്പിച്ചിട്ടുണ്ട്. സിംഹത്തിന്റെ കൂട്ടിലേക്ക് ചാടാനുണ്ടായ കാരണം വ്യക്തമല്ല. കുറച്ചു നാൾ മുമ്പ് മദ്യലഹരിയിൽ മൃഗശാലയിലെത്തി സിംഹത്തിന് കൈ കൊടുക്കാൻ കൂട്ടിലിറങ്ങിയ യുവാവിനെ മൃഗശാലാ ജീവനക്കാരുടെ സമയോജിതമായ ഇടപെടിലിനെ തുടർന്ന് രക്ഷിച്ചത് വാർത്തയായിരുന്നു.

ഹൈദരാബാദിലെ ജവഹർലാൽ നെഹ്‌റു സുവോളജിക്കൽ പാർക്കിലാണു സംഭവം അരങ്ങേറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP