Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'മാർ പിണോറിയോസ് ബ്രണ്ണൻ തിരുമേനി'; പിണറായിക്കെതിരായ ട്രോൾ വാട്‌സാപ്പിൽ പ്രചരിപ്പിക്കാൻ ധൈര്യം കാട്ടിയ കേരളഹൗസ് ജീവനക്കാരനു പണികിട്ടി; ദിവസവേതനത്തിൽ ജോലി ചെയ്തിരുന്നയാൾക്കുള്ള ശിക്ഷ പിരിച്ചുവിടൽ

'മാർ പിണോറിയോസ് ബ്രണ്ണൻ തിരുമേനി'; പിണറായിക്കെതിരായ ട്രോൾ വാട്‌സാപ്പിൽ പ്രചരിപ്പിക്കാൻ ധൈര്യം കാട്ടിയ കേരളഹൗസ് ജീവനക്കാരനു പണികിട്ടി; ദിവസവേതനത്തിൽ ജോലി ചെയ്തിരുന്നയാൾക്കുള്ള ശിക്ഷ പിരിച്ചുവിടൽ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചുകൊണ്ടുള്ള ട്രോൾ എടുത്തു വാട്‌സാപ്പിൽ ഷെയർ ചെയ്ത ഡൽഹിയിലെ കേരളഹൗസ് ജീനവനക്കാരന് പണികിട്ടി. കേരള ഹൗസിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ശശിയെ പുറത്താക്കി. മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് നർമ്മം കലർന്ന പോസ്റ്റും ചിത്രവും ഇദ്ദേഹം വാട്സാപ്പ് വഴി ഷെയർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച അദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.

സോഷ്യൽ മീഡിയകളിൽ നിന്നു ലഭിച്ച പിണറായിയുടെ നേട്ടങ്ങൾ ഒറ്റ നോട്ടത്തിൽ എന്ന തലക്കെട്ടിലുള്ള ഒരു പോസ്റ്റും 'കേരളത്തിലെ പുതിയ സഭയും അതിന്റെ അധ്യക്ഷനും മാർ പിണോറിയോസ് ബ്രണ്ണൻ തിരുമേനി' എന്ന ചിത്രവുമാണ് ശശി ഷെയർ ചെയ്തത്. ഇതേത്തുടർന്നാണ് അദ്ദേഹത്തിനെതിരേ നടപടി ഉണ്ടായത്.

പിണറായി വിജയനെ ചുവന്ന നിറത്തിലുള്ള ക്രിസ്തീയ സഭാ വസ്ത്രം ധരിച്ച രീതിയിൽ ചിത്രീകരിക്കുന്നതാണ് ശശി ഫോർവേർഡ് ചെയ്ത ചിത്രം. പിണറായിയുടെ നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ എന്ന പോസ്റ്റിൽ പെൻഷൻ ഒറ്റത്തവണയായി, സരിതയെ കാണാതായി, അച്ചുമ്മാമ മിണ്ടാതെയായി, കെ.എം. മാണി പരിശുദ്ധനായി, ന്യായീകരണം പതിവായി, ട്രോളുകൾ കുറ്റകരമായി, ഇരട്ടച്ചങ്ക് ഇരട്ടത്താപ്പായി തുടങ്ങിയ കാര്യങ്ങളാണ് പരാമർശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP