Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രോളർമാരെ വിടാതെ പിന്തുടർന്ന് പൊലീസ്; മുഖ്യമന്ത്രിയുടെ ചിത്രം വച്ച് ട്രോളടിച്ച യുവാക്കൾ മോർഫ് ചെയ്‌തെന്ന് ആരോപിച്ച് നിയമവിരുദ്ധമായി കേസെടുത്തു; പിണറായി ഭരണത്തിന് കീഴിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ പേരിൽ എടുത്തവരുടെ എണ്ണം കുതിച്ചുയരുന്നു

ട്രോളർമാരെ വിടാതെ പിന്തുടർന്ന് പൊലീസ്; മുഖ്യമന്ത്രിയുടെ ചിത്രം വച്ച് ട്രോളടിച്ച യുവാക്കൾ മോർഫ് ചെയ്‌തെന്ന് ആരോപിച്ച് നിയമവിരുദ്ധമായി കേസെടുത്തു; പിണറായി ഭരണത്തിന് കീഴിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ പേരിൽ എടുത്തവരുടെ എണ്ണം കുതിച്ചുയരുന്നു

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ട്രോളിയാൽ ഐ.ടി ആക്ട് പ്രകാരം കേസ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിടരുതെന്ന് ട്രോൾ ഗ്രൂപ്പിന് പൊലീസ് നൽകിയ നിർദ്ദേശം ഏറെ വിവാദമായിരുന്നു. ഇതോടെ വാർത്ത തെറ്റാണെന്ന് പറഞ്ഞ് പൊലീസ് രംഗത്ത് എത്തുകയും ചെയ്തു. എന്നാൽ ട്രോൾ ചെയ്യുന്നവരെ പുതിയ വകുപ്പിലേക്ക് മാറ്റി കേസെടുക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ഡി.ജി.പിയുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഫേസ്‌ബുക്കിൽ പ്രചരിപ്പിച്ച യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തത് ഇതിന്റെ സൂചനയാണ്. മാവേലിക്കര കല്ലുമല സ്വദേശികളായ ലിജു, രഞ്ജിത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഐ.പി.സി 500, കേരള പൊലീസ് ആക്റ്റ് 120 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇവർ മുഖ്യമന്ത്രിയുടെ ചിത്രമുപയോഗിച്ച് ട്രോൾ നടത്തിയവരാണ്. പരിഹാസ രൂപേണ കാര്യങ്ങൾ അവതരിപ്പിക്കുന്ന ട്രോളിങിൽ അസഹിഷ്ണുത സർക്കാരിന് കൂടുമ്പോൾ ദിനം പ്രതി കേസുകളും കൂടുകയാണ്. മുഖ്യമന്ത്രിക്കെതിരെ എന്ത് വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നാലും അത് കീറി മൂറി പരിശോധിച്ച് കേസ് എടുക്കും.

ഇത് തന്നെയാണ് യുവമോർച്ചാക്കാർക്കെതിരായ കേസിന് ആദാരം. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ മുജീബ് റഹ്മാൻ മാവേലിക്കര സി.ഐയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി വന്നതിന് പിന്നാലെ പ്രതികൾ പോസ്റ്റ് ഡിലീറ്റ് ചെയ്തുവെങ്കിലും പൊലീസിന് ഇതിന്റെ സ്‌ക്രീൻ ഷോട്ട് ലഭിച്ചിരുന്നു. സി.പി.എം സൈബർ സെല്ലും സമാന രീതിയിൽ മറ്റ് രാഷ്ട്രീയക്കാരെ കളിയാക്കാറുണ്ട്. എന്നാൽ അവർക്കെതിരിയൊന്നും നടപിടില്ല താനും. അങ്ങനെ മുഖ്യമന്ത്രിക്കെതിരായ പ്രചരണങ്ങളും പല്ലും നഖവും ഉപയോഗിച്ച് തടയാനാണ് നീക്കം. വരും ദിനങ്ങളിലും ഇത്തരത്തിലെ കേസെടുക്കൽ തുടരും.

ട്രോളുകൾക്കെതിരായ പൊലീസ് നീക്കത്തിനെതിരെ സോഷ്യൽമീഡിയയും സജീവമായി രംഗത്തെത്തി. തങ്ങൾക്കെതിരായി നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസിനെയും വെല്ലുവിളിച്ചാണ് പോസ്റ്റുകൾ പ്രചരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP