Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജിഎസ്ടി അപാകതകൾക്കെതിരെ ട്രക്കുടമകളുടെ 36 മണിക്കൂർ പണിമുടക്ക് കേരളത്തിൽ അപൂർണം; സംസ്ഥാനത്തെ കാര്യമായി ബാധിച്ചില്ല; ഡീസൽ വിലവർദ്ധനവും വിഷയമാക്കുന്ന പണിമുടക്ക് നാളെ രാത്രി എട്ട് വരെ

ജിഎസ്ടി അപാകതകൾക്കെതിരെ ട്രക്കുടമകളുടെ 36 മണിക്കൂർ പണിമുടക്ക് കേരളത്തിൽ അപൂർണം; സംസ്ഥാനത്തെ കാര്യമായി ബാധിച്ചില്ല; ഡീസൽ വിലവർദ്ധനവും വിഷയമാക്കുന്ന പണിമുടക്ക് നാളെ രാത്രി എട്ട് വരെ

മുംബൈ: ജിഎസ്ടിയിലെ അപാകതകൾക്കെതിരെയും ഡീസൽ വിലവർദ്ധവിനെതിരെയും പ്രതിഷേധിച്ച് ആൾഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് 36 മണിക്കൂർ ഏർപ്പെടുത്തിയ അഖിലേന്ത്യ വാഹനപണിമുടക്കിന് തുടക്കമായി. ജിഎസ്ടിയുടെ പേരിൽ ഉദ്യോഗസ്ഥർ നടത്തുന്ന കടുത്ത നടപടികൾക്കെതിരെയും അതിന്റെ പേരിൽ റോഡിൽ വാഹനം തടഞ്ഞുനിർത്തി ബുദ്ധിമുട്ടിക്കുന്നതിനെതിരെയാണ് പ്രധാനമായും ട്രക്കുടമകളും ട്രക്ക് ഓപ്പറേറ്റർമാരും അടങ്ങുന്ന സംഘടന പ്രതിഷേധിക്കുന്നത്.

അടിക്കടിയുണ്ടാകുന്ന ഡീസൽവിലവർധനയും പ്രതീഷേധകാരണമായി സംഘടന ഉയർത്തികാട്ടുന്നുണ്ട്്. ജിഎസ്ടിയെ ക്കുറിച്ചും അതിന്റെ നടപടി ക്രമങ്ങളെ ക്കുറിച്ചും കേന്ദ്രസർക്കാരിന ഇതുവരെ കൃത്യമായ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ലെന്നും സംഘടന കുറ്റപ്പെടുത്തി.

പണിമുടക്ക് സംസ്ഥാനത്ത് കൂടുതലായി ബാധിച്ചിട്ടില്ല. സംസ്ഥാനന്തര സർവ്വീസുകളെയാണ് പണിമുടക്ക് കൂടുതൽ ബാധിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന സംഘടനയാണ് ആൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ഇതിനു കീഴിൽ 93 ലക്ഷത്തോളം ട്രക്കുകളും 50 ലക്ഷത്തോളം ബസുകളും ഉൾപ്പെടുന്ന സംഘടനയുടെ പണിമുടക്ക് രാജ്യത്ത് പലമേഖലകളിലെയും ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. അവശ്യ വസ്തുക്കളുടെയും പച്ചക്കറി ഉൾപ്പടെയുള്ള ഭക്ഷണപദാർത്ഥങ്ങളെയും പണിമുടക്ക് ബാധിക്കാനിടയുണ്ട്.

നാളെ രാത്രി 8 മണിവരെയാണ് പണിമുടക്ക്. സംസ്ഥാനത്തെ പ്രമുഖ ട്രേഡ് യൂണിയനുകളും ടാഹ്കർ ലോറികളും പണിമുടക്കുമായി സഹകരിക്കുന്നില്ല. അഖിലേന്ത്യ പണിമുടക്കിന് നേതൃത്യം നൽകുന്നതിനായി സംസ്ഥാനത്ത് പ്രത്യേകിച്ച് സമരസമിതിയും രൂപീകരിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP