Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചിയിൽ നിന്ന് വഴിതിരിച്ച് വിട്ട വിമാനങ്ങൾ തിരുവനന്തപുരത്ത്; യാത്രക്കാർ വലഞ്ഞതോടെ സ്‌പെഷ്യൽ സർവീസുമായി കെ.എസ്.ആർ.ടി.സി; തിരുവനന്തപുരം-കൊച്ചി എയർപോർട്ട് പ്രത്യേക സർവീസ് ഓടി തുടങ്ങി

കൊച്ചിയിൽ നിന്ന് വഴിതിരിച്ച് വിട്ട വിമാനങ്ങൾ തിരുവനന്തപുരത്ത്; യാത്രക്കാർ വലഞ്ഞതോടെ സ്‌പെഷ്യൽ സർവീസുമായി കെ.എസ്.ആർ.ടി.സി; തിരുവനന്തപുരം-കൊച്ചി എയർപോർട്ട് പ്രത്യേക സർവീസ് ഓടി തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മഴക്കെടുതി കണക്കിലെടുത്ത് തിരുവനന്തപുരം അന്താരാഷ്ട്രാ വിമാനത്താവളത്തിലേക്ക് പ്രത്യേക സർവീസുകൾ ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ച സാഹചര്യത്തിൽ ഇവിടെ ലാൻഡ് ചെയ്യേണ്ട പല വിമാനങ്ങളും വഴിതിരിച്ച് തിരുവനന്തപുരത്തേക്കാണ് ഇറക്കിയത്. ഇതോടെ വിമാനത്താവളത്തിൽ എത്തി ചേർന്ന യാത്രക്കാരും വലഞ്ഞിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി സർവീസകൾ ഓപ്പറേറ്റ് ചെയ്യുകയായിരുന്നു. യാത്രക്കാരെ കൊച്ചിയിൽ എത്തിക്കുന്നതിനാണ് കെഎസ്ആർടിസി സ്‌പെഷൽ സർവീസ് നടത്തുന്നത്.

കനത്ത മഴയെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാലു ദിവസത്തേയ്ക്ക് അടച്ചു. 18-ാം തീയതി വരെ (ശനിയാഴ്ച) വിമാനത്താവളം പ്രവർത്തിക്കില്ലെന്ന് സിയാൽ അധികൃതർ അറിയിച്ചിട്ടുണ്ട്. കനത്ത മഴയിൽ റൺവേയും വിമാനത്താവള പരിസരങ്ങളും വെള്ളം കയറിയ പശ്ചാത്തലത്തിലാണ് തീരുമാനം. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.

കൊച്ചിയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിദേശ വിമാന സർവീസുകൾ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. വൈകിട്ട് അഞ്ചിനുള്ള അബുദാബി വിമാനത്തിലും രാത്രി 11.40 നുള്ള ഷാർജ വിമാനത്തിലും പോകേണ്ട യാത്രക്കാർ തിരുവനന്തപുരത്ത് എത്തണം.

പുലർച്ചെ നാല് മുതൽ ഏഴുവരെ വിമാന സർവീസുകൾ നിർത്തിവയ്ക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാൽ പിന്നീട് മഴ കനത്തതോടെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഉച്ചയ്ക്ക് രണ്ടു മണി വരെ സർവീസ് പൂർണമായും നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP