Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൺപതുകാരിയെ മദ്യംനൽകി മയക്കി പീഡിപ്പിക്കാൻ ശ്രമിച്ചു; രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു

എൺപതുകാരിയെ മദ്യംനൽകി മയക്കി പീഡിപ്പിക്കാൻ ശ്രമിച്ചു; രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു

കായംകുളം: പിഞ്ചു കുഞ്ഞുങ്ങളെ പോലും പീഡിപ്പിക്കാൻ ശ്രമിക്കുന്ന വാർത്ത കണ്ടും കേട്ടും കണ്ണും കാതും പൊത്തിയിരിക്കുന്ന മലയാളികളെ നാണം കെടുത്തി മറ്റൊരു വാർത്ത കൂടി. എൺപതു വയസുകാരിയെ രണ്ട് യുവാക്കൾ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നതാണ് വാർത്ത. കായംകുളത്താണ് സംഭവം. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് എൺപതുകാരിയെ മദ്യം നൽകി മയക്കി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറായ ചിറക്കടവം ആലയ്ക്കൽ തറയിൽ രമേശ് (28), ഐക്യജംഗ്ഷനിൽ വാടകയ്ക്ക് താമസിക്കുന്ന നൂറനാട് പണയിൽ പ്രമോദ് ഭവനിൽ പ്രമോദ് (26) എന്നിവരെയാണ് കായംകുളം സി.ഐ എ.എസ്.ഉദയഭാനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. കായംകുളം റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന വയോധികയാണ് പീഡനശ്രമത്തിനിരയായത്. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ രമേശിനെ പിടികൂടുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ച പ്രമോദിനെ പ്രദേശത്ത് ഒരു കേസ് അന്വേഷിക്കാനെത്തിയ സി.ഐയുടെ സ്‌ക്വാഡിലെ രണ്ട് പൊലീസുകാർ ഓടിച്ചിട്ട് പിടികൂടി.

ഇതിന് മുൻപും രമേശ് ഇവിടെയെത്തി മദ്യപിച്ചിട്ടുണ്ട്. വയോധികയും ഇവർക്കൊപ്പം മദ്യപിക്കുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബേക്കറി ജീവനക്കാരിയായ വയോധികയുടെ മകൾ രാവിലെ ജോലിക്ക് പോയാൽ വൈകിട്ടേ തിരികെ എത്തൂ. ഇതറിയാവുന്ന രമേശ് മദ്യപിക്കാനായി സുഹൃത്തുമൊത്ത് വയോധികയുടെ വീട്ടിലെത്തി. തുടർന്ന് മദ്യലഹരിയിലായ ഇവരെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വയോധികയെ കായംകുളം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വയോധിക മദ്യലഹരിയിലായതിനാൽ ഡോക്ടർക്ക് പരിശോധിക്കാൻ കഴിഞ്ഞില്ല. അതിനാൽ പീഡനശ്രമത്തിനാണ് കേസെടുത്തതെന്ന് സി.ഐ പറഞ്ഞു. ഓട്ടോയിൽ കയറാനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് രമേശിനെതിരെ നേരത്തെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP