Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊല്ലം കസ്റ്റഡിമരണ കേസിൽ രണ്ട് പൊലീസുകാർക്ക് ജീവപര്യന്തം തടവും പിഴയും; സുപ്രധാന വിധി വന്നത് മൊബൈൽ മോഷ്ടാവെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത നിരപരാധിയായ മർദ്ദിച്ചു കൊന്ന സംഭവത്തിൽ

കൊല്ലം കസ്റ്റഡിമരണ കേസിൽ രണ്ട് പൊലീസുകാർക്ക് ജീവപര്യന്തം തടവും പിഴയും; സുപ്രധാന വിധി വന്നത് മൊബൈൽ മോഷ്ടാവെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത നിരപരാധിയായ മർദ്ദിച്ചു കൊന്ന സംഭവത്തിൽ

കൊല്ലം: നിരപരാധിയെ അപരാധിക്കായി മർദ്ദിച്ചുകൊലപ്പെടുത്തിയ കേസിൽ പൊലീസ് ക്രിമിനലുകൾക്ക് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണൽ സെഷയൻസ് കോടതിയാണ് കസ്റ്റഡി മരണ കേസിലെ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. മൊബൈൽ മോഷ്ടാവെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത നിരപരാധിയായ യുവാവിനെയാണ് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ തൃക്കടവൂർ കോട്ടയ്ക്കകം മഠത്തിൽ പുത്തൻവീട്ടിൽ എസ്. ജയകുമാർ (47), ഇരവിപുരം ആക്കോലിൽ താന്നോലിൽ വീട്ടിൽ എം. വേണുഗോപാൽ (48) എന്നിവർ മർദ്ദിച്ചു കൊലപ്പെടുത്തിയത്. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര കാടാംകുളം രാജ് നിവാസിൽ രാജേന്ദ്ര(37)നാണ് മർദ്ദനമേറ്റ് മരിച്ചത്. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ പ്രതികൾ ഒരോ ലക്ഷം വീതം പിഴയും അടയ്ക്കണമെന്ന് കോടതി വിധിച്ചു. പ്രതികളായവർ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നുമാണ് മോഷണകുറ്റം ആരോപിച്ച് രാജേന്ദ്രനെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ പ്രതികളായവർക്കെതിരെ കൊലപാതകം, തെറ്റായ കുറ്റസമ്മതം നടത്താൻ അന്യായമായി തടഞ്ഞുവയ്ക്കൽ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കുറ്റക്കാരാണെന്നു കണ്ടെത്തിയതോടെ പ്രതികളുടെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്തിരുന്നു.

ജയകുമാർ കൊല്ലം സിറ്റി ഡിസിആർബിയിലും വേണുഗോപാൽ ഇരവിപുരം സിഐ ഓഫിസിലും സീനിയർ സിവിൽ പൊലീസ് ഓഫിസർമാരാണ്. സംഭവം നടക്കുമ്പോൾ കൊല്ലം ഈസ്റ്റ് സിഐ ഓഫിസിലെ ക്രൈം സ്‌ക്വാഡിലായിരുന്നു ഇരുവരും ജോലിനോക്കിയിരുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന രോഗിയുടെ മൊബൈൽ ഫോൺ കാണാതായെന്ന പരാതി പരിശോധിക്കാൻ എത്തിയ ഇവർ ലോഷൻ വിതരണ കമ്പനി പ്രതിനിധിയായ രാജേന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2005 ഏപ്രിൽ ആറിനായിരുന്നും സംഭവം. തുടർന്ന് സ്‌റ്റേഷൻ വളപ്പിലെ പൊലീസ് മ്യൂസിയത്തിൽ കൊണ്ടു പോയി ചോദ്യം ചെയ്യുന്നതിനിടെ രാജേന്ദ്രനെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽസാരമായി പരിക്കേറ്റ രാജേന്ദ്രനെ അവശനിലയിലായ രാജേന്ദ്രൻ ലോക്കപ്പിൽ എത്തിച്ചതോടെ മരണപ്പെടുകയായിരുന്നു. മരിച്ച നിലയിലാണ് ഇയാളെ ഇവർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.

തലയ്ക്കും മുതുകത്തുമേറ്റ പതിനഞ്ചോളം മുറിവുകൾ മരണകാരണമായതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് എസ്‌പി. രഘുവർമയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നു വിസ്തരിച്ച 37 സാക്ഷികളിൽ 34 പേർ പൊലീസുകാരായിരുന്നു. ഇതിൽ അഞ്ചു പൊലീസുകാർ വിചാരണയ്ക്കിടെ കൂറുമാറി. പൊലീസ് സ്‌റ്റേഷനിലെ ജനറൽ ഡയറിയും ഔദ്യോഗിക നോട്ടുബുക്കുകളും പ്രധാന തെളിവുകളായി. സംഭവം നടക്കുമ്പോൾ സ്‌റ്റേഷനിലുണ്ടായിരുന്ന ജിഡി ചാർജ്, പാറാവുകാർ എന്നിവരുടെ മൊഴിയും നിർണായകമായി.

പൊലീസിലെ ക്രിമിനലുകളെ ഒഴിവാക്കാൻ സംസ്ഥാന സർക്കാറിന് ഹൈക്കോടതി ശക്തമായ നിർദ്ദേശം നൽകിയിരുന്നു. ഇതിന് ശേഷമുണ്ടാകുന്ന സുപ്രധാന വിധിയാണ് കൊല്ലം കസ്റ്റഡി മരണക്കേസിലേത്. അതേസമയം പാലക്കാട്ട് സമ്പത്തിന്റെ കസ്റ്റഡി മരണ കേസിൽ പ്രതിസ്ഥാനത്തുള്ളത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. സിബിഐ അന്വേഷണം തന്നെ അട്ടിമറിക്കുന്ന വിധത്തിൽ ഉന്നത സമ്മർദ്ദമുണ്ടായിരുന്ന ഈ കേസിലെ കുറ്റക്കാർ ഇനിയും ശിക്ഷിക്കപ്പെട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP