Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വകാര്യബസിനു പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; അപകടത്തെ തുടർന്ന് റോഡിൽ രക്തംവാർന്ന് കിടന്നത് നാലുമണിക്കൂറോളം

സ്വകാര്യബസിനു പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; അപകടത്തെ തുടർന്ന് റോഡിൽ രക്തംവാർന്ന് കിടന്നത് നാലുമണിക്കൂറോളം

ആലപ്പുഴ: ഇരുചക്രവാഹനം സ്വകാര്യ ബസിലിടിച്ച് രണ്ടുയുവാക്കൾ മരിച്ചു. വളമംഗലം സ്വദേശികളായ നിഖിൽ, സിബി എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് നാലുമണിക്കൂറോളം ആരും തിരിഞ്ഞുനോക്കാനില്ലാതെ രക്തംവാർന്ന് ഇവർ റോഡിൽ കിടന്നു. പ്രഭാത സവാരിക്കിറങ്ങിയവർ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അരൂരിന് സമീപം എരമല്ലൂരിൽ പുലർച്ചെ നാലോടെയാണ് അപകടം നടന്നത്. സ്വകാര്യ ബസിന് പിന്നിലിടിച്ച് ഗുരുതര പരിക്കേറ്റ ഇരുവരും ആരും നോക്കാനില്ലാതെ നാലുമണിക്കൂറാണ് റോഡിൽ കിടന്നത്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാത്തതാണ് മരണത്തിന് കാരണമായത്.

പ്രഭാതസവാരിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് യുവാക്കളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP