Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തുറവൂരിലേത് അപടമല്ല; ക്വട്ടേഷൻ കൊലപാതകം; സുബിനേയും ജോൺസണേയും ലോറി ഇടിച്ചു കൊന്നത് പൂർവ്വ വൈരാഗ്യം കാരണം; കുറ്റം ഏറ്റുപറഞ്ഞ് ലോറി ഡ്രൈവർ; ആസുത്രണം ചെയ്തവർക്കായി വലവരിച്ച് പൊലീസ്

തുറവൂരിലേത് അപടമല്ല; ക്വട്ടേഷൻ കൊലപാതകം; സുബിനേയും ജോൺസണേയും ലോറി ഇടിച്ചു കൊന്നത് പൂർവ്വ വൈരാഗ്യം കാരണം; കുറ്റം ഏറ്റുപറഞ്ഞ് ലോറി ഡ്രൈവർ; ആസുത്രണം ചെയ്തവർക്കായി വലവരിച്ച് പൊലീസ്

ആലപ്പുഴ: തുറവൂരിന് സമീപത്ത് വച്ച് ബൈക്ക് യാത്രക്കാരായ പെയിന്റിങ് തൊഴിലാളികൾടിപ്പിർ ലോറി ഇടിച്ചു മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. അന്ധകാരനഴി സ്വദേശി സുബിൻ (27), സഹയാത്രികൻ ജോൺസൺ ( 40) എന്നിവരാണ് മരിച്ചത്. മുൻവൈരാഗ്യത്തെ തുടർന്നു ലോറിയിടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ ലോറി ഡ്രൈവർ തുമ്പി ഷിബു കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി ഏഴു മണിക്കാണ് ദേശീയ പാതയിൽ വാഹനാപകടമുണ്ടായത്. കൊല്ലപ്പെട്ട സുബിനും ജോൺസനും മത്സ്യത്തൊഴിലാളികളും ഒപ്പം പെയിന്റിങ് ജോലികൾ ചെയ്തിരുന്നവരുമാണ്. ഇരുവരെയും ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ലോറി മറ്റൊരു വാഹനത്തിലിടിച്ചിട്ടും നിർത്താൻ തയ്യാറായില്ല. തുടർന്ന് നാട്ടുകാരും പൊലിസും ലോറിയെ പിന്തുടർന്ന് ഡ്രൈവറെ പിടികൂടി. വാഹനോടിച്ചിരുന്ന തുമ്പി ഷിബു അമിതമായി മദ്യപിച്ചിരുന്നു. സ്വാഭാവിക അപകടമെന്ന നിലയിൽ ആദ്യഘട്ടത്തിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോയ പൊലീസ് പിന്നീട് ഇവരെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കണിച്ചുകുളങ്ങരയിൽ നിന്ന് 11 കിലോമീറ്റർ അകലെ ഒറ്റമശേരിയിലാണ് സംഭവം നടന്നത്.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു സുബിനും ജോൺസണും. ഇവർക്ക് പിന്നാലെ വന്ന ടിപ്പർലോറി ബൈക്കിനു പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ തെറിച്ചു വീണു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ചേർത്തല താലൂക്കാശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയാണു മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ തെറിച്ചു വീണു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ചേർത്തല താലൂക്കാശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയാണു മരിച്ചത്. ഇടിച്ച ലോറി നിർത്താതെ അമിതവേഗത്തിൽ പോകുന്നതിനിടെ പള്ളിത്തോട് ന്യൂ വോയ്‌സ് സ്റ്റോപ്പിനു സമീപം കാറിന്റെ പിന്നിലിടിച്ചു. കാറിന്റെ പിൻഭാഗവും തകർന്നു. ഇതിനു ശേഷവും ലോറി നിർത്താതെ പോയി.

പള്ളിത്തോട് -ചാവടി റോഡിലൂടെ അമിതവേഗത്തിൽ പോകുന്നതിനിടെ വിവരമറിഞ്ഞെത്തിയ കുത്തിയതോട് സിഐ കെ.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചാവടിക്കു സമീപം ലോറി തടഞ്ഞു. സമീപമുള്ള കാരേച്ചിറ തോട്ടിലേക്കു ഡ്രൈവർ കൊല്ലം ചവറ മരേഴത്ത് ഷിബു ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാർ തോട്ടിൽ ചാടി ഡ്രൈവറെ പിടികൂടി പൊലീസിനു കൈമാറി. വൈദ്യപരിശോധനയിൽ ഡ്രൈവർ അമിതമായി മദ്യപിച്ചതായി സിഐ പറഞ്ഞു. തുടർന്ന് സംഭവത്തിൽ ലോറി ഡ്രൈവർ തുമ്പി ഷിബു ഉൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ക്വട്ടേഷൻ സംഘത്തിലെ അംഗമാണ് തുമ്പി ഷിബു. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്ക് ക്വട്ടേഷൻ നൽകിയവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിനെ സ്വാധിനിക്കുമെന്ന് ഉള്ളതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP