Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എ നിലവറയിൽ മാത്രം രണ്ടരലക്ഷം കോടി രൂപയുടെ നിധി ശേഖരമെന്നു കണക്കെടുപ്പിൽ കണ്ടെത്തി; ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ലോകത്തെ ഏറ്റവും സമ്പന്നമായ ആരാധനാലയമോ?

എ നിലവറയിൽ മാത്രം രണ്ടരലക്ഷം കോടി രൂപയുടെ നിധി ശേഖരമെന്നു കണക്കെടുപ്പിൽ കണ്ടെത്തി; ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ലോകത്തെ ഏറ്റവും സമ്പന്നമായ ആരാധനാലയമോ?

തിരുവന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ എ നിലവറയിൽ മാത്രം രണ്ടര ലക്ഷം കോടി രൂപയുടെ നിധി ശേഖരം. എ നിലവറയിലെ നിധിയുടെ മൂല്യനിർണയം അവസാനിച്ചപ്പോഴാണ് ഏകദേശ കണക്ക് പുറത്തു വന്നത്. ഇതിൽ രണ്ട് വൈരക്കല്ലുകളുടെ മൂല്യം കണക്കാക്കാൻ കഴിഞ്ഞിട്ടില്ല.

അന്താരാഷ്ട്ര സുരക്ഷാ ക്രമീകരണങ്ങളാണ് എ നിലവറയിൽ ഒരുക്കിയിരിക്കുന്നത്. ഗോദ്‌റെജ് കമ്പനിക്കാണ് സുരക്ഷ ശക്തമാക്കുന്നതിന്റെ ചുമതല. എ നിലവറയിൽ നിന്ന് മൂല്യനിർണയത്തിന് എടുത്ത നിധി ഇതുവരെ സി നിലവറയിലാണ് സൂക്ഷിച്ചിരുന്നത്. ഇതിപ്പോൾ മൂല്യനിർണയത്തിന് ശേഷം എ നിലവറയിൽ തന്നെ തിരിച്ചു വച്ചു തുടങ്ങി. ആദ്യം പാക്കിംഗാണ് നടക്കുന്നത്. സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ളവ പൊതിഞ്ഞ് പെട്ടികളിലാക്കും. ഓരോ പെട്ടിയും നിറയുന്ന ക്രമത്തിൽ നിലവറയിലേക്ക് മാറ്റും. ഇവ നിലവറയിലേക്ക് മാറ്റുന്നതിന് ആറുമാസമാണ് മൂല്യനിർണയ സമിതി ആവശ്യപ്പെട്ടിട്ടുള്ളത്.


പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തിൽ കൃത്രിമം കാട്ടി അമൂല്യ സ്വത്തുക്കൾ വിദേശത്തേക്ക് കടത്തി; ക്രമക്കേട് ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മയുടെ കാലത്ത്: രാജകുടുംബത്തിനെതിരൈ സി വി ആനന്ദബോസ്

ശ്രീപത്മനാഭന്റെ അമൂല്യ നിധിശേഖരം നേരിൽ കാണാൻ നമുക്ക് ഭാഗ്യം ഉണ്ടാകുമോ? സുപ്രീംകോടതി അനുവദിച്ചാൽ മ്യൂസിയത്തിൽ വെക്കാമെന്ന് മുഖ്യമന്ത്രി

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം 70 വർഷം മുമ്പ് കണക്കെടുത്തു; നിലവറകൾ നിരവധി തവണ പിന്നീട് തുറന്നെ്നും സുപ്രീം കോടതിയിൽ റിപ്പോർട്ട്

പത്മനാഭസ്വാമി ക്ഷേത്രത്തോടനുബന്ധിച്ചുള്ള 15 മുറികളിൽ ഒളിപ്പിച്ചനിലയിൽ വൻ സ്വർണശേഖരം; ഇടയ്ക്കിടെ തുറന്ന് സ്വർണക്കട്ടികൾ മുറിച്ചെടുത്തതായി സൂചന; വൻതട്ടിപ്പ് പുറത്തുകൊണ്ടുവന്നത് അമിക്കസ്‌ക്യൂറിയുടെ മിന്നൽ പരിശോധനയിൽ

ക്ഷേത്രത്തിലെ അറയിൽ സ്വർണക്കട്ടിൽ, സ്വർണവാർപ്പ്, 3,200 സ്വർണക്കുടങ്ങൾ, സ്വർണക്കട്ടികൾ, രത്‌നകിരീടം


സ്വർണാഭരണങ്ങൾ പട്ട് തുണിയിൽ പൊതിഞ്ഞാണ് പെട്ടികളിലാക്കുന്നത്. എത്ര വർഷം വേണമെങ്കിലും കേടു പറ്റാതെ സുരക്ഷിതമായി ഇരിക്കുന്ന ന്യൂക്രൽ പെട്ടികളിലാണ് ആഭരണങ്ങൾ സൂക്ഷിക്കുക. നാണയങ്ങളടക്കമുള്ള പുരാവസ്തുക്കൾ പായ്ക്ക് ചെയ്യുന്നത് ശാസ്ത്രീയമായിട്ടാണ്.

ഇതോടെ എ നിലവറയിലെ 631 ശേഖരങ്ങളും സി നിലവറയിലെ 1496, ഡി നിലവറയിലെ 617, ഇ, എഫ് നിലവറകളിലെ 41 ഇനങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായിട്ടുണ്ട്. സുപ്രീംകോടതി നിർദേശ പ്രകാരമായിരുന്നു ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സഹസ്രകോടികളുടെ നിധി ശേഖരത്തിന്റെ മൂല്യ നിർണയം തുടങ്ങിയത്. മൂല്യ നിർണയത്തിന്റെ തുടക്കത്തിൽ തന്നെ 15 മുറികളിലായി ഒളിപ്പിച്ചു വച്ചിരുന്ന നിധി ശേഖരവും കണ്ടെത്തിയിരുന്നു. ക്ഷേത്രത്തിലെ കല്ലറകൾ തുറന്ന് ആസ്തിവിവരം തിട്ടപ്പെടുത്താൻ തുടങ്ങിയതോടെ പുറത്തു വന്നത് സ്വർണക്കൂമ്പാരങ്ങളുടെ വിസ്മയ ചരിത്രമായിരുന്നു. ക്ഷേത്രത്തിൽ ഏകദേശം 1800 കോടി രൂപയുടെ സ്വർണവും വജ്രവും ഉണ്ടെന്നാണു കരുതുന്നത്.

ആറു കല്ലറകളിലാണ് രണ്ടായിരത്തോളം വർഷമായി ക്ഷേത്രത്തിലേക്കു ലഭിച്ച സമ്പാദ്യം സൂക്ഷിക്കുന്നത്. ഇതുവരെ മൂല്യം തിട്ടപ്പെടുത്തിയവയിൽ വലുപ്പത്തിൽ മുന്നിലുള്ളത് സ്വർണത്തിൽ തീർത്ത രണ്ട് കട്ടിലുകളാണ്. 3200 സ്വർണക്കുടങ്ങളുണ്ട്. ഒന്നേകാൽ കിലോയിലേറെ തൂക്കമുള്ളതും മൂന്നുകിലോ തൂക്കമുള്ളതുമായ സ്വർണക്കുടങ്ങൾ ഇതിൽപ്പെടും.90 ശതമാനം സ്വർണവും പത്തുശതമാനം വെള്ളിയും ചേർത്തുണ്ടാക്കിയ സ്വർണക്കട്ടികളാണ് ശേഖരത്തിലെ വേറൊരിനം.

മൂന്നാമത്തെ കല്ലറയിൽ സ്വർണ വാർപ്പ്, സ്വർണത്തിൽ തീർത്ത വടി, സ്വർണക്കുട എന്നിവയുള്ളതായി കോടതി നിയോഗിച്ച കമ്മിഷൻ റിപ്പോർട്ട് നൽകിയിരുന്നു.
നരസിംഹമൂർത്തിയുടെ വൈര കിരീടത്തിന് 25 വർഷം മുമ്പു കണക്കാക്കിയ വില 60 കോടി രൂപയാണ്. ഈ കിരീടം നരസിംഹമൂർത്തിയുടെ ഉത്സവത്തിന് ബിംബത്തിൽ ചൂടിക്കാൻ മാത്രമാണ് പുറത്തെടുക്കുന്നത്.

അതേ സമയം ഈ നിധി ശേഖരം എഴുപത് വർഷം മുമ്പ് തുറന്ന് കണക്കെടുത്തിരുന്നു എന്നതിനും തെളിവ് ലഭിച്ചിരുന്നു. ആ വിവരങ്ങൾ കൂടി ലഭിച്ചാൽ കണക്കെടുപ്പ് എളുപ്പമാകുമെന്നായിരുന്നു അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചിരുന്നത്. വൻ നിധി ശേഖരം ഉണ്ടെന്ന് പറയപ്പെടുന്ന ബി നിലവറയിലെ കണക്കെടുപ്പ് ഇതുവരെയും തുടങ്ങിയിട്ടില്ല. ഇതിലെ കണക്കെടുപ്പ് കൂടി പൂർത്തിയായാലേ പ്ദമനാഭ സ്വാമി ക്ഷേത്രത്തിന്റെ മൊത്തം ആസ്തി കണക്കാക്കാൻ കഴിയൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP