Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാണാതായ വ്യോമസേനാ വിമാനത്തിൽ രണ്ട് മലയാളികൾ? കോഴിക്കോട് സ്വദേശി ഐപി വിമൽ വിമാനത്തിലുണ്ടായിരുന്നതായി സംശയമെന്ന് വീട്ടുകാർ

കാണാതായ വ്യോമസേനാ വിമാനത്തിൽ രണ്ട് മലയാളികൾ? കോഴിക്കോട് സ്വദേശി ഐപി വിമൽ വിമാനത്തിലുണ്ടായിരുന്നതായി സംശയമെന്ന് വീട്ടുകാർ

കോഴിക്കോട്: ചെന്നൈയിൽനിന്ന് പോർട് ബ്ലെയറിലേക്കുള്ള യാത്രാ മധ്യേ കാണാതായ ഇന്ത്യൻ വ്യോമസേന വിമാനത്തിൽ 2 മലയാളികളുണ്ടായിരുന്നതായി വിവരം. കോഴിക്കോട് കക്കോടിയിൽകോട്ടുപ്പാടം ചെറിയാറമ്പത്ത് പരേതനായ പി. വാസുനായരുടെ മകൻ ഐ.പി. വിമലി (30)നുവേണ്ടിയാണ് ജന്മനാട് മുഴുവൻ ഇപ്പോൾ പ്രാർത്ഥിക്കുന്നത്.

കാർനികോബാറിലെ മിലിട്ടറി എൻജിനീയറിങ് വിഭാഗത്തിലാണ് ഇദ്ദേഹത്തിന് ജോലി. ഔദ്യോഗികാവശ്യത്തിന് ഇദ്ദേഹം ഈയടുത്ത് ചെന്നൈയിൽ വന്നിരുന്നു. അപ്പോൾ വീട്ടിൽവന്ന് കുടുംബാംഗങ്ങളെ കണ്ടു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെന്നൈയിലേക്ക് മടങ്ങിയത്. വെള്ളിയാഴ്ച രാവിലെ 7.30ഓടെ ഭാര്യയെ വിളിച്ചിരുന്നു. 8.30ന് വിമാനത്തിൽ കയറുമെന്നും 11.30ന് പോർട്ട് ബ്‌ളയറിൽ എത്തിയതിനുശേഷം വിളിക്കാമെന്നും ഭാര്യയോട് പറഞ്ഞിരുന്നു.

എന്നാൽ, പിന്നീട് സൈനികനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടുന്നില്ല. സൈനിക ഉദ്യോഗസ്ഥരുമായി കുടുംബം നിരന്തരം ബന്ധപ്പെട്ടെങ്കിലും ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിമാനം കാണാതായെന്നും കൂടുതൽ വിവരങ്ങൾക്ക് പിന്നീട് ബന്ധപ്പെടാമെന്നുമാണത്രേ അവർ പറഞ്ഞത്. താംബരം വ്യോമതാവളത്തിൽനിന്ന് ആന്റമാനിലെ പോർട്ട് ബ്‌ളെയറിലേക്ക് പറന്ന സൈനികവിമാനത്തിൽ ഇദ്ദേഹവും യാത്ര ചെയ്തതായാണ് നിഗമനം.

വിമാനത്തിൽ മൂന്ന് ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ കയറിയിട്ടുണ്ടെന്നും അതിൽ ഒരാൾ അസം സ്വദേശിയാണെന്നും അന്തമാനിലെ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. 11.30ന് പോർട്ട് ബ്‌ളയറിലിറങ്ങേണ്ട സൈനികനെ കാണാതായപ്പോൾ ആന്റമാനിൽനിന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് സൈനികന്റെ ഭാര്യയെ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് മിമാനത്തിൽ വിമലും ഉൾപ്പെട്ടിരുന്നതായുള്ള സംശയം ബലപ്പെട്ടത്. കാണാതായ വിമാനത്തിൽ മറ്റൊരു മലയാളി കൂടി ഉണ്ടായിരുന്നതായുപം ഇയാളും കോഴിക്കോട് സ്വദേശിയാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP