Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ്എസ്എൽസി ചോദ്യപേപ്പർ വിവാദത്തിൽ രണ്ട് അദ്ധ്യാപകർക്ക് സസ്‌പെൻഷൻ; നടപടി സ്വകാര്യ ഏജൻസിയുടെ മോഡൽ ചോദ്യങ്ങൾ പകർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന്

എസ്എസ്എൽസി ചോദ്യപേപ്പർ വിവാദത്തിൽ രണ്ട് അദ്ധ്യാപകർക്ക് സസ്‌പെൻഷൻ; നടപടി സ്വകാര്യ ഏജൻസിയുടെ മോഡൽ ചോദ്യങ്ങൾ പകർത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന്

തിരുവനന്തപുരം:എസ്എസ്എൽസി കണക്ക് ചോദ്യപേപ്പർ തയ്യാറാക്കിയതിൽ പാകപ്പിഴ വന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് അദ്ധ്യാപകർക്ക് സസ്‌പെൻഷൻ.

അദ്ധ്യാപകരായ കെ.ജി. വാസു, സുജിത്കുമാർ എന്നിവരെ സസ്‌പെൻഡ് ചെയ്തു. ഇവരെ പരീക്ഷാ, മൂല്യനിർണയ ചുമതലകളിൽനിന്നു വിലക്കി പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിട്ടു.

ചോദ്യപേപ്പർ വിവാദം ഉയർന്നതിനെ തുടർന്ന് കണക്ക് പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ.

കണക്കുപരീക്ഷയുടെ ചോദ്യപേപ്പറിൽ മോഡൽ ചോദ്യപേപ്പറിലെ 13 ചോദ്യങ്ങൾ അതേപടി പകർത്തിയ സംഭവം വിവാദമായിരുന്നു. മലപ്പുറത്തെ സ്വകാര്യ ഏജൻസി തയാറാക്കിയ മോഡൽ ചോദ്യപേപ്പറിലെ ചോദ്യങ്ങളാണു പരീക്ഷയ്ക്കു തയാറാക്കിയ ചോദ്യപേപ്പറിൽ കടന്നുകൂടിയത്.

ചോദ്യപേപ്പർ തയാറാക്കിയ അദ്ധ്യാപകൻ സ്വകാര്യ സ്ഥാപനത്തിൽ പഠിപ്പിച്ചിരുന്നതായി നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ഇവിടെ നൽകിയ ചോദ്യങ്ങൾ പ്രധാന പരീക്ഷയ്ക്ക് അതേപടി പ്രത്യക്ഷപ്പെട്ടെന്നായിരുന്നു ആരോപണം. ഇക്കാര്യം അന്വേഷിച്ചതോടെ ആരോപണം സത്യമാണെന്ന് കണ്ടെത്തുകയും പരീക്ഷ വീണ്ടും നടത്താൻ സർക്കാർ തീരുമാനിക്കുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP