Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉത്സവത്തിനിടെ മദ്യപാനത്തെച്ചൊല്ലി തർക്കം; രണ്ട് യുവാക്കൾ കുത്തേറ്റു മരിച്ചു

ഉത്സവത്തിനിടെ മദ്യപാനത്തെച്ചൊല്ലി തർക്കം; രണ്ട് യുവാക്കൾ കുത്തേറ്റു മരിച്ചു

പാലക്കാട്:ഉത്സവത്തിനിടെ മദ്യപാനത്തെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് രണ്ടുപേർ കുത്തേറ്റു മരിച്ചു.ഒറ്റപ്പാലം കണ്ണിയമ്പുറം കിള്ളിക്കാവിലെ പൂരത്തോടനുബന്ധിച്ചാണ് സംഭവം. പനമണ്ണ കിഴക്കീട്ടിൽ സുകുമാരന്റെ മകൻ സുമേഷ്(27), പനമണ്ണ ഒറവിൽ ഗോപകുമാറിന്റെ മകൻ ഗോപാൽ ശങ്കർ എന്ന അജി(30)എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം.

കൃത്യത്തെക്കുറിച്ച് ഒറ്റപ്പാലം പൊലീസ് പറയുന്നതിങ്ങനെ: പൂരത്തോടനുബന്ധിച്ച് സമീപത്തെ വർക്ക്‌ഷോപ്പിലിരുന്നു പ്രദേശവാസികളായ ചിലർ മദ്യപിച്ചിരുന്നു.രുഇത് ഉടമയും സുഹൃത്തുക്കളും ചേർന്നു ചോദ്യം ചെയ്തത് വക്കേറ്റത്തിനും കയ്യാങ്കളിക്കും കാരണമായി. വൈകീട്ട് ഏഴു മണിയോടെ കടയുടമയും മറ്റു ചിലരും ചേർന്ന് വർക്ക്‌ഷോപ്പിലിരുന്നു മദ്യപിക്കുന്നതു കണ്ട് നേരത്തെ അടിപിടിയുണ്ടാക്കിയ സംഘം വീണ്ടും എത്തുകയായിരുന്നു.രുഇതും കാര്യമായ അക്രമത്തിലേക്ക് നയിച്ചു.

രാത്രി കണ്ണിയമ്പുറം ജനകീയ കൂട്ടായ്മാ നഗറിലെത്തിയ അക്രമിസംഘം വീണ്ടും ഇവരെ മർദ്ദിക്കുകയായിരുന്നു. ഇതിനിടെയാണ് സുമേഷിനും ഗോപാൽ ശങ്കറിനും കുത്തേറ്റത്.കയ്യിൽ കരുതിയിരുന്ന കത്തിയുപയോഗിച്ച് തൃക്കങ്ങോട് സ്വദേശിയായ യുവാവ് ഇവരെ കുത്തുകയായിരുന്നു.രുന്നുസുമേഷ് സംഭവസ്ഥലത്ത് വച്ചും ഗോപാൽശങ്കർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പ്രതികളിൽ അഞ്ചുപേർ പിടിയിലായതായും സൂചനയുണ്ട്. ഒറ്റപ്പാലം സി ഐ എം വി മണികണ്ഠനാണ് അന്വേഷണ ചുമതല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP