Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; അപകടമുണ്ടായത് എയർ ഇന്ത്യ വിമാനത്തിൽ; യാത്രക്കാർ സുരക്ഷിതർ

നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; അപകടമുണ്ടായത് എയർ ഇന്ത്യ വിമാനത്തിൽ; യാത്രക്കാർ സുരക്ഷിതർ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ലാൻഡിങ്ങിനിടെയാണ് പിന്നിലെ ടയർ പൊട്ടിത്തെറിച്ചത്.

ഡൽഹിയിൽ നിന്നു കൊച്ചിയിലേക്കു വന്ന എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപെട്ടത്. ഇതിലുണ്ടായിരുന്ന 161 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

അപകടത്തിൽപെട്ട വിമാനം അറ്റകുറ്റ പണികൾക്കായി മാറ്റി. അടുത്ത സർവീസ് ഷാർജയിലേക്കാണ് ഈ വിമാനം നടത്തേണ്ടിയിരുന്നത്. അപകടമുണ്ടായ സാഹചര്യത്തിൽ വിമാനത്തിന്റെ ഷാർജ സർവീസ് വൈകുമെന്ന് അധികൃതർ അറിയിച്ചു. മുംബൈയിൽ നിന്ന് വിമാനത്തിന്റെ ടയർ എത്തിയാലേ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാകൂ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP