Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുഎഇ ഡ്രൈവിങ് ലൈസൻസ് കേരളത്തിൽ നിന്ന് ലഭിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക്; ഗവർണറുടെ ഓഫിസിലുള്ള ഫയലിൽ ഗവർണർ ഒപ്പു വെയ്ക്കുന്നതോടെ മലപ്പുറം എടപ്പാളിലുള്ള ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം പ്രവർത്തിച്ചു തുടങ്ങും

യുഎഇ ഡ്രൈവിങ് ലൈസൻസ് കേരളത്തിൽ നിന്ന് ലഭിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക്; ഗവർണറുടെ ഓഫിസിലുള്ള ഫയലിൽ ഗവർണർ ഒപ്പു വെയ്ക്കുന്നതോടെ മലപ്പുറം എടപ്പാളിലുള്ള ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം പ്രവർത്തിച്ചു തുടങ്ങും

മലപ്പുറം: ജിസിസി രാജ്യങ്ങളിൽ ബാലികേറാമലയാണ് യുഎഇ ഡ്രൈവിങ് ലൈസൻസ് ലഭിക്കുകയെന്നത്. എന്നാൽ പ്രവാസികൾക്ക് ഇനി യുഎഇ ഡ്രൈവിങ് ലൈസൻസ് കേരളത്തിൽ നൽകും. ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ച ഫയൽ കേരള ഗവർണറുടെ ഓഫീസിലാണുള്ളത്. ഗവർണർ ഫയലിൽ ഒപ്പുവെയ്ക്കുന്നതോടെ പദ്ധതി നടപ്പിലാകും. മലപ്പുറം എടപ്പാളിലാണ് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം ഒരുങ്ങുന്നത്.

വിദേശത്ത് ഡ്രൈവിങ് ജോലിക്ക് പോകുന്നവർക്ക് ടെസ്റ്റ് പാസാകുന്നതോടെ ഷാർജ സർക്കാരിന്റെ അംഗീകാരമുള്ള ഡ്രൈവിങ് ലൈസൻസ് കേരളത്തിൽ നിന്ന് നൽകും. ഷാർജ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഈയിടെ കേരളം സന്ദർശിച്ചപ്പോൾ സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. യുഎഇയിൽ നിന്നുള്ള അനുമതി ലഭിച്ചതോടെ കേരളത്തിൽ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.

ഷാർജയിൽനിന്നുള്ള ഉദ്യോഗസ്ഥർ കേരളത്തിൽ താമസിച്ച് ടെസ്റ്റ് നടത്തി ഇവിടെവെച്ചു ലൈസൻസ് നൽകുന്ന സംവിധാനമാണ് നടപ്പിലാക്കുക. ശാസ്ത്രീയമായ ഡ്രൈവിങ് പരിശീലനത്തിനായി എടപ്പാളിൽ പ്രവർത്തിക്കുന്ന ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ഡി.ടി.ആർ.) കഴിഞ്ഞ ദിവസം സന്ദർശിക്കാനെത്തിയ ട്രാൻസ്പോർട്ട് കമ്മിഷണർ കെ.എ. പത്മകുമാർ ഇക്കാര്യമറിയിച്ചിരുന്നു.

ലൈസൻസ് ആവശ്യത്തിന് മാത്രം പല തവണ വിദേശത്തേക്ക് പോകേണ്ടി വരുന്നത് പ്രവാസികൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ്. കേരളത്തിൽ നിന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്താനാവുന്നത് വിദേശത്ത് ജോലിക്കുപോകുന്ന മലയാളി ഡ്രൈവർമാർക്ക് വലിയ ആശ്വാസകരമാണ്. ഷാർജയിലെ ഭരണാധികാരിയുടെ കേരള സന്ദർശനവേളയിൽ മുഖ്യമന്ത്രി അവതരിപ്പിച്ചതാണ് ഈ പദ്ധതി. ഇതിനുള്ള അംഗീകാരമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. വിദേശത്ത് ഇടതുവശത്തിരുന്ന് വാഹനമോടിക്കുന്ന രീതിയാണുള്ളത്. ഇവിടെ ടെസ്റ്റ് നടത്തുമ്പോൾ ഇക്കാര്യത്തിൽ എന്തുപരിഹാരം കാണാനാകുമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്.

കേരളത്തിൽ ഷാർജ ഉദ്യോഗസ്ഥർക്ക് താമസിച്ച് ടെസ്റ്റ് നടത്താനുള്ള സൗകര്യമുള്ള സ്ഥലമെന്ന നിലയിൽ എടപ്പാൾ ഐ.ഡി.ടി.ആർ. ആണ് മുഖ്യപരിഗണനയിലുള്ള സ്ഥലം. എടപ്പാളിൽ ഡ്രൈവിങ് ടെസ്റ്റ് ഒരുക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായും പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP