Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈയും കാലും കെട്ടിയിട്ട് ആഘോഷിച്ച് സെൽഫി; മധുവധക്കേസിൽ ആദിവാസികൾ അന്വേഷിച്ച ഉബൈദ് എട്ടാം പ്രതി

കൈയും കാലും കെട്ടിയിട്ട് ആഘോഷിച്ച് സെൽഫി; മധുവധക്കേസിൽ ആദിവാസികൾ അന്വേഷിച്ച ഉബൈദ് എട്ടാം പ്രതി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പശ്ചാത്തലമാക്കി സെൽഫി പകർത്തിയ തൊട്ടിയിൽ ഉബൈദ് (25) കേസിൽ എട്ടാം പ്രതി. മധുവിനെ പിടികൂടിയതിന് ശേഷം ഉടുമുണ്ട് അഴിച്ച് കൈകൾ കെട്ടി പാറയിടുക്കിന് സമീപത്ത് നിന്നാണ് ഉബൈദ് സെൽഫി പകർത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിച്ചിരുന്നു.

കേസിൽ പിടിയിലായ എല്ലാ പ്രതികൾക്കെതിരെ ചേർത്തിരുന്ന വകുപ്പുകൾ തന്നെയാണ് ഉബൈദിനെതിരെയും ചേർത്തിരിക്കുന്നത്. കാട്ടിൽ നിന്ന് സെൽഫിയടക്കമുള്ള ചിത്രങ്ങളും തുടർന്ന് മുക്കാലിയിൽ എത്തി മധുവിനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും ചോദ്യം ചെയ്യുന്നതിന്റെയും വീഡിയോ പകർത്തിയിരുന്നു.

അഗളി പൊലീസ് സ്റ്റേഷനു മുന്നിൽ ആദിവാസി ആക്ഷൻ കൗൺസിൽ നടത്തിവന്ന സമര പന്തലിൽ വിവാദ സെൽഫിയും ഇയാളുടെ ചിത്രങ്ങളും പോസ്റ്റർ രൂപത്തിൽ പതിച്ചിരുന്നു. പ്രദേശത്തെ കടകളിൽ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസ സ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്‌വരയിൽ നിന്നാണ് നാട്ടുകാർ മധുവിനെ പിടികൂടിയത്. പിടികൂടിയതിന് പിന്നാലെ മർദ്ദനവും തുടങ്ങി. ഉടുമുണ്ടുരിഞ്ഞ് ശരീരത്തിൽ കെട്ടിയായിരുന്നു മർദ്ദനം. സംഭവമറിഞ്ഞ് പൊലീസെത്തുമ്പോൾ മരത്തിൽ കെട്ടിയിട്ട നിലയിലായിരുന്നു മധു. പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോകും വഴി തന്നെ മധു അസ്വസ്ഥതകൾ കാണിക്കാൻ തുടങ്ങി. ഇതി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP