Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജസ്റ്റിസ് പി. ഉബൈദിനെതിരെ പരാതിയുമായി രാജീവിന്റെ അമ്മ; സുപ്രീം കോടതിയിൽ പരാതി നൽകി;ജസ്റ്റിസ് പി. ഉബൈദിന്റെ ഇടക്കാല ഉത്തരവ് അന്വേഷണത്തിനെ പ്രതീകൂലമായി ബാധിച്ചു

ജസ്റ്റിസ് പി. ഉബൈദിനെതിരെ പരാതിയുമായി രാജീവിന്റെ അമ്മ; സുപ്രീം കോടതിയിൽ പരാതി നൽകി;ജസ്റ്റിസ് പി. ഉബൈദിന്റെ ഇടക്കാല ഉത്തരവ് അന്വേഷണത്തിനെ പ്രതീകൂലമായി ബാധിച്ചു

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിൽ ജസ്റ്റിസ് പി. ഉബൈദിനെതിരെ പരാതിയുമായി രാജീവിന്റെ അമ്മ സുപ്രീം കോടതിയിൽ. ജസ്റ്റിസ് പി. ഉബൈദിന്റെ ഇടക്കാല ഉത്തരവ് കേസിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. അഡ്വക്കേറ്റ് ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുന്നത് വൈകിപ്പിച്ച് കൊണ്ടായിരുന്നു ജസ്റ്റിസ് പി. ഉബൈദ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഉദയഭാനുവിനെതിരായ അന്വേഷണത്തിന് ഉത്തരവ് തടസമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തെളിവില്ലാതാക്കാൻ സാവകാശം കിട്ടിയെന്നും ആരോപണമുണ്ട്.അത് സമയം അഡ്വക്കേറ്റ് ഉദയഭാനുവിന്റെ മുൻകൂർ ജാമ്യം പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് പി.ഉബൈദ് പിന്മാറിയിരുന്നു. അഡ്വ.ബി.രാമൻപിള്ള മുഖേനയാണ് ഉദയഭാനു മുൻകൂർ ജാമ്യഹർജി നൽകിയത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP