Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വാശ്രയ കോളേജ് വിഷയം കൊഴുപ്പിക്കാൻ ഒരുങ്ങി യുഡിഎഫ്; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു നാളെ തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ

സ്വാശ്രയ കോളേജ് വിഷയം കൊഴുപ്പിക്കാൻ ഒരുങ്ങി യുഡിഎഫ്; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു നാളെ തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ. യൂത്ത് കോൺഗ്രസിനെതിരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ഹർത്താലെന്നു പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല അറിയിച്ചു.

സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയം കൊഴുപ്പിക്കാനുള്ള യുഡിഎഫ് തീരുമാനത്തിന്റെ ഭാഗമായാണു ഹർത്താൽ പ്രഖ്യാപനം. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹർത്താൽ.

നാളെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് ഹർത്താൽ നടത്തുമെന്നു നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ, യുഡിഎഫ് യോഗത്തിൽ തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ മതി എന്നു തീരുമാനിക്കുകയായിരുന്നു.

സ്വാശ്രയ പ്രശ്‌നത്തിൽ രാവിലെ നിയമസഭയിൽ പ്രതിപക്ഷ ബഹളമുണ്ടായിരുന്നു. ഇതു തെരുവിലേക്കും പടർന്നതോടെ യുദ്ധസമാന സാഹചര്യമാണു തലസ്ഥാന നഗരം കണ്ടത്. പൊലീസിനു നേർക്കു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം ഉണ്ടായി. ഇതിനു പിന്നാലെ ലാത്തിച്ചാർജും കണ്ണീർ വാതകപ്രയോഗവുമുണ്ടായി.

പൊലീസിന് നേരെ കല്ലും വടിയുമെറിഞ്ഞ് പ്രകോപനമുണ്ടാക്കിയ പ്രവർത്തകർ ബാരിക്കേഡ് തകർക്കാനും ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. പ്രവർത്തകർ കല്ലും ചീമുട്ടയേറും വലിച്ചെറിഞ്ഞതോടെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. യൂത്ത് കോൺഗ്രസുകാർ നിരാഹാര സമരം നടത്തുന്ന സമര പന്തലിലേക്കും കണ്ണീർവാതകം എത്തിയെന്ന് ആരോപണമുണ്ടായി. സമരക്കാരുടെ ആക്രമണത്തിൽ നിരവധി പൊലീസുകാർക്കും പൊലീസ് ലാത്തിച്ചാർജിൽ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡീൻ കുര്യാക്കോസിനേയും സി ആർ മഹേഷിനേയും പൊലീസ് അറസ്റ്റു ചെയ്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP