Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രിയെ കാണാൻ സമയം അനുവദിക്കണമെന്ന് യുഡിഎഫ് സംഘം  

 തിരുവനന്തപുരം: ഓഖി ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ യു.ഡി.എഫ് പ്രതിനിധി സംഘത്തിന് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് നൽകി.

18ന് അർദ്ധരാത്രിയോടെ കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്‌റി 19ന് രാവിലെ 7.30ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കു പോകും. പത്തിന് കവരത്തി സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 1.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടർന്ന് കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരിയിലെ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ചശേഷം വൈകിട്ട് 4.45ന് തിരുവനന്തപുരം വിമാനത്താവളത്തിൽ മടങ്ങിയെത്തും. തുടർന്ന് പൂന്തുറയിലെയോ വിഴിഞ്ഞത്തെയോ ദുരിത ബാധിത പ്രദേശം സന്ദർശിക്കും. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷമേ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ സന്ദർശന സ്ഥലം തീരുമാനിക്കൂ. വൈകിട്ട് ആറരയോടെ ഡൽഹിക്ക് മടങ്ങും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP