Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ എറണാകുളം ജില്ലാസമ്മേളനം കോതമംഗലത്ത്; ജില്ലയിലെ മുഴുവൻ അംഗങ്ങളെയും അണിനിരത്തി ശക്തി പ്രകടനം; കോതമംഗലത്തെ നേഴ്‌സുമാരുടെ ഐതിഹാസിക സമര വിജയത്തിന് ശേഷമുള്ള സമ്മേളനം

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ എറണാകുളം ജില്ലാസമ്മേളനം കോതമംഗലത്ത്; ജില്ലയിലെ മുഴുവൻ അംഗങ്ങളെയും അണിനിരത്തി ശക്തി പ്രകടനം;  കോതമംഗലത്തെ നേഴ്‌സുമാരുടെ ഐതിഹാസിക സമര വിജയത്തിന് ശേഷമുള്ള സമ്മേളനം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ജില്ലാസമ്മേളനം ഇന്നും നാളെയും കോതമംഗലത്ത് നടക്കും. ഇന്ന് രണ്ട് മണിക്ക് കോതമംഗലം ടിബി യിൽ വച്ച് അംഗങ്ങൾക്കുള്ള സംഘടനാപഠന ക്ലാസ്സ് നടക്കും. 12ന് രാവിലെ 10ന് കോതമംഗലം പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളിൽ വച്ച് നടക്കുന്ന പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറി സുധീർ എം വി ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് നാലിന് അയ്യായിരത്തോളം വരുന്ന ജില്ലയിലെ മുഴുവൻ അംഗങ്ങളെയും അണിനിരത്തി ശക്തി പ്രകടനവും സംഘടിപ്പിക്കും.

തങ്കളത്ത് നിന്നും ആരംഭിക്കുന്ന റാലി ചെറുപള്ളിത്താഴത്ത് സഫീറാ നഗറിൽ അവസാനിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം യു.എൻ.എ. സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്യും. ഹാരിസ് മണലുംപാറ അധ്യക്ഷത വഹിക്കും. ബെൽജോ ഏല്യാസ് സ്വാഗതം ആശംസിക്കും.

നവംബർ 14,15,16 തിയ്യതികളിൽ എറണാകുളത്ത് സംസ്ഥാന സമ്മേളനം നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ നേഴ്‌സുമാരുടെ സമരം ഐതിഹാസിക വിജയം കരസ്ഥമാക്കിയിരുന്നെന്നും ഇതിന് ശേഷം ഇവിടെ നേഴ്‌സുമാരുടെ കൂട്ടായ്മ വേണ്ടവണ്ണം ഉണ്ടായിട്ടില്ലന്നും ഇത് പരിഹരികുന്നതിന് ലക്ഷ്യമിട്ടാണ് ജില്ലാ സമ്മേളനം കോതമംഗലത്ത് നടത്തുന്നതെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി.

സേവന വേതന വ്യവസ്ഥകളിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ ഇവിടുത്തെ നേഴ്‌സുമാരുടെ സമരത്തെ ആശുപത്രി മാനേജ്‌മെന്റ് അവഗണിക്കുകയായിരുന്നു.തുടർന്ന് മൂന്ന് നേഴ്‌സുമാർ ആശുപത്രി കെട്ടിടത്തിന് മുകളിൽക്കയറി ആത്മഹത്യയ്‌ക്കൊരുങ്ങിയതോടെ സമരം രാജ്യവ്യാപക ശ്രദ്ധ നേടി.

തുടർന്ന് ഭരണതലപ്പത്തുള്ളവരും അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദൻ, ക്രൈം പത്രാധിപർ നന്ദകുമാർ, പിസി ജോർജ്ജ് തുടങ്ങി ഒട്ടേറെ പ്രമുഖർ ഇടപെട്ടാണ് സമരം ഒത്തുതീർപ്പാക്കിയത്. സംസ്ഥാനത്ത് നേഴ്‌സുമാരുടെ കൂട്ടായ്മയിൽ വിജയിച്ച ആദ്യ സമരം ഇതാണെന്നാണ് ഇപ്പോൾ സജീവ പ്രവർത്തനം നടത്തി വരുന്ന നേഴ്‌സുമാരുടെ സംഘടന നേതാക്കൾ അവകാശപ്പെടുന്നത്.

മാറിയ സാഹചര്യത്തിൽ അന്ന് സമരരംഗത്ത് സജീവമായുണ്ടായിരുന്ന ഹാരീസ് മണലും പാറയടക്കമുള്ള ഒരു പറ്റം പ്രവർത്തകർ സമ്മേളന ഒരുക്കവുമായി വീണ്ടും ഇവിടെയെത്തുന്നതിൽ ഇവിടുത്തെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ എറെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഇവരുടെ നീക്കങ്ങളറിയാൻ മാധ്യമപ്രവർത്തകരിൽ ചിലരുമായി ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികൾ അടിക്കടി ബന്ധപ്പെടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP