Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിരാഹാര സമരം നടത്തി വന്ന യുഎൻഎ ജനറൽ സെക്രട്ടറി സുജനപാലിന്റെ ആരോഗ്യ സ്ഥിതി വളരെ മോശം; സെക്രട്ടറിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പകരം നിരാഹാരം ആരംഭിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് എംപി സിബി മുകേഷ്; സമരം പതിമൂന്നാം ദിവസത്തിലേക്ക്

നിരാഹാര സമരം നടത്തി വന്ന യുഎൻഎ ജനറൽ സെക്രട്ടറി സുജനപാലിന്റെ ആരോഗ്യ സ്ഥിതി വളരെ മോശം; സെക്രട്ടറിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പകരം നിരാഹാരം ആരംഭിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് എംപി സിബി മുകേഷ്; സമരം പതിമൂന്നാം ദിവസത്തിലേക്ക്

ആലപ്പുഴ: ചേർത്തല കെവി എം ആശുപത്രിക്ക് മുന്നിൽ യുഎൻഎ യുടെ നിരാഹാര സമരം 13ാം ദിവസത്തിലേക്ക് കടക്കുന്നു. 11 ദിവസമായി നിരാഹാരസമരം ചെയ്തിരുന്ന യുഎൻഎ ജനറൽ സെക്രട്ടറി സുജനപാലിനെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് മാറ്റിയതിനെ തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എംപി സിബി മുകേഷാണ് ഇപ്പോൾ നിരാഹാരം ഇരിക്കുന്നത്.

കെവി എം ഹോസ്പിറ്റലിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിച്ചിരുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുജനപാൽ അച്യുതനെ പൊലീസ് ബലമായി അറസ്റ്റുചെയ്തു മാറ്റിയത് ഇന്നലെയാണ്. 11 ദിവസമായി നിരാഹാരത്തിലായിരുന്ന സുജനപാലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന ആരോഗ്യവകുപ്പ് അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വൈകീട്ടോടെ പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഷോബി ജോസഫ്, കൊല്ലം ജില്ലാ പ്രസിഡന്റ് ബിനു തേമസ്, കോട്ടയം ജില്ലാ സെക്രട്ടറി കിരൺ ജോഷി തുടങ്ങിയവരും കെവി എം ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരും മറ്റു യുഎൻഎ പ്രവർത്തകരും സമരപന്തലിലുണ്ടായിരുന്നു.

കെവി എം നഴ്സിങ് സമരം ഒത്തുതീർപ്പാക്കണമെന്നും ശമ്പള പരിഷ്‌കരണം നടപ്പിൽ വരുത്തണമെന്നും ട്രെയിനിങ് സമ്പ്രദായം നിർത്തലാക്കണമെന്നും പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് യുഎൻഎ നിരാഹാരമുൾപ്പടെയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്. ഇതേ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് മാർച്ച് അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്കിന് യുഎൻഎ നോട്ടീസ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP