Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ 79 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; വേങ്ങരയിലേയയ്ക്ക് കൊണ്ടുവന്ന പണമെന്ന് പൊലീസ്; രണ്ടു വേങ്ങര സ്വദേശികൾ പിടിയിൽ

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ 79 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; വേങ്ങരയിലേയയ്ക്ക് കൊണ്ടുവന്ന പണമെന്ന് പൊലീസ്; രണ്ടു വേങ്ങര സ്വദേശികൾ പിടിയിൽ

കുറ്റിപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെ 79 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ വെച്ച് വേങ്ങര സ്വദേശികളായ രണ്ട് പേരിൽ നിന്നാണ് കുഴൽപ്പണം പിടികൂടിയത്.വേങ്ങരയിലേക്ക് കൊണ്ടു വരികയായിരുന്ന പണമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

പണം കൈവശം വെച്ച വേങ്ങര സ്വദേശികളായ അബ്ദുറഹിമാൻ സിദ്ദിഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കാർ മാർഗ്ഗം പണം വേങ്ങരയിലെത്തിക്കാനാണ് പ്രതികൾ ലക്ഷ്യം വെച്ചിരുന്നത്. കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ വെച്ച് പൊലീസ് പണം പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 79.46 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിലാണ് ഇത്രയും തുക പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം 9ലക്ഷം രൂപ പൊലീസ് പിടികൂടിയിരുന്നു. തുടർ പരിശോധനകളുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP