Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം സംഘടനകൾ ഒന്നാകെ എതിർക്കുമ്പോഴും ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് സീറോ മലബാർ സഭ; സാംസ്‌കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുന്നതാണ് സിവിൽകോഡെങ്കിൽ സ്വാഗതമെന്ന് മാർ ജോർജ്ജ് ആലഞ്ചേരി; രാജ്യത്തിന്റെ അഖണ്ഡത തകർക്കുമെന്ന് രമേശ് ചെന്നിത്തല; സിവിൽകോഡിനോടുള്ള എതിർപ്പ് മറച്ചുവയ്ക്കാതെ കോടിയേരിയും

മുസ്ലിം സംഘടനകൾ ഒന്നാകെ എതിർക്കുമ്പോഴും ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് സീറോ മലബാർ സഭ; സാംസ്‌കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുന്നതാണ് സിവിൽകോഡെങ്കിൽ സ്വാഗതമെന്ന് മാർ ജോർജ്ജ് ആലഞ്ചേരി; രാജ്യത്തിന്റെ അഖണ്ഡത തകർക്കുമെന്ന് രമേശ് ചെന്നിത്തല; സിവിൽകോഡിനോടുള്ള എതിർപ്പ് മറച്ചുവയ്ക്കാതെ കോടിയേരിയും

കൊച്ചി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ അനുകൂലിച്ച് സീറോമലബാർ സഭ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ ഭദ്രതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും ഗുണം ചെയ്യുമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

എന്നാൽ, നടപ്പാക്കുംമുമ്പ് എല്ലാ വിഭാഗങ്ങളുമായുള്ള അഭിപ്രായ സമന്വയം ഇക്കാര്യത്തിൽ ഉണ്ടാക്കണമെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമ്പോൾ ആചാരപരമയ വൈവിദ്ധ്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ ഭദ്രതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും ഉതകുന്നതാണ് സിവിൽ കോഡ്. പരമ്പരാഗതമായുള്ള നിയമങ്ങളും ആചാരങ്ങളും അംഗീകരിച്ചുകൊണ്ടുള്ള ഏകീകൃത സിവിൽ കോഡിനെയാണ് സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിപിഎമ്മും കോൺഗ്രസ്സും സിവിൽകോഡ് നടപ്പാക്കന്നതിനെ എതിർക്കുമെന്ന വ്യക്തമായ സൂചനകൾ നൽകി കോടിയേരിയും ചെന്നിത്തലയിലും രംഗത്തെത്തി.

തത്വത്തിൽ ഏക സിവിൽകോഡിനെ അനുകൂലിക്കുമ്പോളും ഇത് ധൃതിപിടിച്ച് കൊണ്ടുവരുന്നതിനുപിന്നിൽ ബിജെപിയുടെ വർഗീയ അജണ്ടയാണെന്നാണ് സിപിഐ.(എം) ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സിപിഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ രംഗത്ത് എത്തുകയും ചെയ്തു. എന്നാൽ ദേശീയ തലത്തിൽ ഇടതുപക്ഷത്തെ അനുകൂലിക്കുന്ന എഴുത്തുകാരും ബുദ്ധിജീവികളുമൊക്കെ എക സിവിൽകോഡിനെ അനുകൂലിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കേരളത്തിലെ പാർട്ടി നേതൃത്വവും വ്യക്തമായ നിലപാട്.

സിവിൽകോഡ് രാജ്യത്തിന്റെ മതേതരത്വവും അഖണ്ഡതയും തകർക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനത്തിനെ ഇത് രണ്ട്ു തട്ടിലാക്കുമെന്ന് പ്രസ്താവിക്കുന്നതിലൂടെ കോൺഗ്രസും സിവിൽകോഡ് നടപ്പാക്കുന്നതിനെ ശക്തമായി എതിർക്കുമെന്ന സൂചനയാണ് നൽകുന്നത്.

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ മുസ്ലിംലീഗ് നേരത്തെ എതിർത്തിരുന്നു. മുസ്‌ളീം വ്യക്തി നിയമത്തിനും ശരിയത്തിനും എതിരാണ് ഏകീകൃത സിവിൽ കോഡെന്നായിരുന്നു ലീഗ് എംപി: ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രസ്താവന. എക സിവിൽ കോഡ് മതേതരത്വത്തിന് ഭീഷണിയാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി കോഴിക്കോട് ലീഗ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇത് മുസ്ലിം വ്യക്തിനിയമത്തിന് എതിരാണ്. ഇത് നടപ്പാക്കാൻ ബിജെപി ആരംഭിച്ച ശ്രമങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കേന്ദ്ര നിയമ മന്ത്രാലയം ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ലോ കമീഷന് നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതിനെതിരെ മതേതര ജനാധിപത്യ പ്രസ്ഥാനങ്ങൾ യോജിച്ചു ശബ്ദം ഉയർത്തേണ്ടതുണ്ട്.- അദ്ദേഹം വ്യക്തമാക്കി. ഏകീകൃത സിവിൽകോഡിനെതിരെ ശക്തമായ നിലപടുമായി മുസ്ലിം സംഘടനകൾ രംഗത്തത്തെിയതോടെ കേരളത്തിലും വിവാദം കൊഴുക്കുകയാണ്. മുസ്ലീലീഗും, കാന്തപുരം സുന്നികളും, ജമാഅത്തെ ഇസ്ലാമിയും,പോപ്പുലർ ഫ്രണ്ടുമെല്ലാം ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ ഒറ്റക്കെട്ടാണ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP