Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരുവിത്തറയിലെ അൽഫോൻസാ സ്‌കൂളിൽ പെൺകുട്ടികൾക്കു നിർബന്ധമാക്കിയ അശ്ലീല യൂണിഫോം പിൻവലിച്ചു; ബാലാവകാശ കമ്മീഷനു പരാതി ലഭിച്ചപ്പോൾ പിടിഎ യോഗം ചേർന്നു യൂണിഫോം പിൻവലിക്കാനുള്ള തീരുമാനമെടുത്തു; പത്താം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഇനി ഓവർക്കോട്ടില്ല

അരുവിത്തറയിലെ അൽഫോൻസാ സ്‌കൂളിൽ പെൺകുട്ടികൾക്കു നിർബന്ധമാക്കിയ അശ്ലീല യൂണിഫോം പിൻവലിച്ചു; ബാലാവകാശ കമ്മീഷനു പരാതി ലഭിച്ചപ്പോൾ പിടിഎ യോഗം ചേർന്നു യൂണിഫോം പിൻവലിക്കാനുള്ള തീരുമാനമെടുത്തു; പത്താം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഇനി ഓവർക്കോട്ടില്ല

ഈരാറ്റുപേട്ട: കത്തോലിക്കാ സഭയുടെ കീഴിൽ പാലാ അരുവിത്തറയിൽ പ്രവർത്തിക്കുന്ന അൽഫോൻസാ റെസിഡൻഷ്യൽ സ്‌കൂളിലെ പെൺകുട്ടിക്കായി നല്കിയ വിവാദ യൂണിഫോം പിൻവലിച്ചു. പിടിഎ യോഗത്തിലാണ് തീരുമാനം. സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് പിടിഎ യോഗം ചേർന്നതും യൂണിഫോം പിൻവലിക്കാൻ തീരുമാനം എടുത്തതും.

അൽഫോൻസാ സ്‌കൂളിൽ സിബിഎസ്ഇ സിലബസിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് സ്ത്രീ ശരീരത്തിന്റെ അളവുകൾ പുറത്തുകാണുന്ന രീതിയിലുള്ള കോട്ട് യൂണിഫോമായി നിഷ്‌കർഷിച്ചത്. വളരെക്കാലങ്ങൾക്കു മുമ്പു കേരളത്തിൽ സ്ത്രീകൾ ധരിച്ചിരുന്ന റൗക്ക മോഡലിലുള്ള ജാക്കറ്റ് ബ്രോയാണ് കുട്ടികൾക്കു നൽകിയത്. പെൺകുട്ടികളുടെ മുൻഭാഗം പ്രത്യേകമായി എടുത്തുകാണിക്കും വിധമാണ് കോട്ട്.

രാഷ്ട്രീയനേതാവിന്റെ ഭാര്യയും കോഴിക്കോട്ടുള്ള ഒരു കന്യാസ്ത്രീയുമാണ് കോട്ടിന്റെ ഉപജ്ഞാതാക്കൾ എന്നായിരുന്നു പുറത്തുവന്ന വിവരം. പഴയകാലത്തെ സ്ത്രീകളുടെ ജംബർ ആകൃതിയിൽ ഡിസൈൻ ചെയ്ത യൂണിഫോം പല കുട്ടികളും ധരിക്കാൻ വിസമ്മതിച്ചുവെങ്കിലും അധികൃതർ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി.

ഒന്നു മുതൽ പ്ലസ് ടുവരെയുള്ള കുട്ടികൾക്കായി ഡിസൈൻ ചെയ്ത യൂണിഫോം തികച്ചും ആഭാസകരമാണെന്നു വിമർശനം ഉയർന്നിരുന്നു. ഇതേത്തുടർന്ന് വിശദീകരണവുമായി സ്‌കൂൾ അധികൃതർ രംഗത്തെത്തി. സ്‌കൂൾ തുറന്ന് ഈ നിമിഷം വരെ യൂണിഫോമുമായി ബന്ധപ്പെട്ട യാതൊരു പരാതിയും രക്ഷിതാക്കളിൽ നിന്ന് മാനേജ്മെന്റിന് ലഭിച്ചിട്ടില്ലെന്ന് വിശദീകരിച്ചു കൊണ്ടാണ് സെന്റ് അൽഫോൻസ് സ്‌കൂൾ മാനേജ്മെന്റ് രംഗത്തെത്തിയത്. എന്നാൽ ഇതിനിടെ സംസ്ഥാന ബാലാവകാശ കമ്മീഷനും വിഷയത്തിൽ പരാതി ലഭിച്ചു.

തുടർന്ന് ഇന്നു ചേർന്ന പിടിഎ മീറ്റിങ് യൂണിഫോം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒന്നു മുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികൾക്ക് പുതിയ ഡിസൈനിലുള്ള ഓവർകോട്ട് പിൻവലിക്കാൻ യോഗം തീരുമാനിച്ചു. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് പുതിയ ഓവർകോട്ട് സ്‌കൂളിൽനിന്നുതന്നെ നല്കും. പുതിയതു ലഭിക്കുന്നതുവരെ പഴയ യൂണിഫോം വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാമെന്നും യോഗത്തിൽ തീരുമാനമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP