Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മദ്യനയം: ഉമ്മൻ ചാണ്ടിക്ക് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം; കേരളത്തിന്റെ മാതൃക ഇന്ത്യയൊട്ടാകെ പിന്തുടരണമെന്നും ഹർഷവർദ്ധൻ

മദ്യനയം: ഉമ്മൻ ചാണ്ടിക്ക് കേന്ദ്രമന്ത്രിയുടെ അഭിനന്ദനം; കേരളത്തിന്റെ മാതൃക ഇന്ത്യയൊട്ടാകെ പിന്തുടരണമെന്നും ഹർഷവർദ്ധൻ

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മദ്യനയത്തിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധന്റെ പിന്തുണയും അഭിനന്ദനവും. കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇക്കാര്യത്തിൽ കാണിച്ച ധീരതയ്ക്ക് ആത്മാർത്ഥമായ അഭിനന്ദനം അറിയിക്കുന്നതായും ഹർഷവർദ്ധൻ പറഞ്ഞു.

കേരളം സ്വീകരിച്ച ഈ നിലപാട് ഇന്ത്യയൊട്ടാകെ പിന്തുടരാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷിപ്ത താൽപര്യക്കാരാണ് മദ്യനിരോധനത്തെ എതിർക്കുന്നത്. അത് കണക്കിലെടുക്കേണ്ടതില്ല. മദ്യനിരോധനത്തിലൂടെ ജനങ്ങളെ രക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന് ഉടൻ തന്നെ എയിംസ് മാതൃകയിലുള്ള ആശുപത്രി അനുവദിക്കും. എല്ലാവർക്കും സൗകര്യപ്രദമായ സ്ഥലത്താവും എയിംസ് സ്ഥാപിക്കുക . ആശുപത്രി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനം നൽകിയ നിർദേശങ്ങൾ കേന്ദ്രം പരിശോധിച്ചു വരികയാണെന്നും ഹർഷവർദ്ധൻ പറഞ്ഞു. കേരളം ആവിഷ്‌കരിച്ച ആയുർവേദ ചികിത്സാ രീതിയായ ആയുഷ് പദ്ധതി രാജ്യത്തിനകത്തും പുറത്തും നടപ്പാക്കാൻ ശ്രമിക്കുമെന്നും ഹർഷവർദ്ധൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP