Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ മാറി; വിവരം അറിഞ്ഞത് പരീക്ഷ തുടങ്ങി രണ്ടു മണിക്കൂർ പിന്നിട്ട്; പുതിയ ചോദ്യപേപ്പർ വരുത്തി നടത്തിയ പരീക്ഷ കഴിഞ്ഞത് രാത്രി ഏഴരയ്ക്ക്; പുറത്തിറങ്ങാൻ പോലും കഴിയാതെ തളർന്ന് അവശരായി വിദ്യാർത്ഥികൾ

യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ മാറി; വിവരം അറിഞ്ഞത് പരീക്ഷ തുടങ്ങി രണ്ടു മണിക്കൂർ പിന്നിട്ട്; പുതിയ ചോദ്യപേപ്പർ വരുത്തി നടത്തിയ പരീക്ഷ കഴിഞ്ഞത് രാത്രി ഏഴരയ്ക്ക്; പുറത്തിറങ്ങാൻ പോലും കഴിയാതെ തളർന്ന് അവശരായി വിദ്യാർത്ഥികൾ

തിരുവനന്തപുരം: ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് ഉച്ചയ്ക്ക് ആരംഭിച്ച യൂണിവേഴ്‌സിറ്റി പരീക്ഷ തീർന്നത് രാത്രി ഏഴരയ്ക്ക്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലാണ് സംഭവം.

ഉച്ചയ്ക്കു 1.30 മുതൽ 4.30 വരെ നടക്കേണ്ട ബിഎസ്സി മാത്തമാറ്റിക്‌സ് രണ്ടാം സെമസ്റ്റർ പരീക്ഷയാണ ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പ്രതിസന്ധിയിലായത്.

സിലബസിലില്ലാത്ത 2013ലെ ചോദ്യപേപ്പറാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. നാല് ഹാളുകളിലായി നടത്തിയ പരീക്ഷയിൽ ഒരു ഹാളിൽ നൽകിയ ചോദ്യപേപ്പറാണ് മാറിയത്. പരീക്ഷ തുടങ്ങി രണ്ട് മണിക്കൂർ പിന്നിട്ട് നാല് മണിയോടെയാണ് ചോദ്യപേപ്പർ മാറിയ വിവരം അദ്ധ്യാപകരും തിരിച്ചറിഞ്ഞത്.

അതിനു ശേഷം പുതിയ ചോദ്യപേപ്പർ വരുത്തി വീണ്ടും പരീക്ഷ എഴുതിക്കുകയായിരുന്നു. ഇതോടെ, ഉച്ചയ്ക്ക് ഒന്നരയ്ക്ക് പരീക്ഷാ ഹാളിൽ കയറിയ വിദ്യാർത്ഥികൾ പുറത്തിറങ്ങിയത് രാത്രി ഏഴരയോടെ.

സന്ധ്യയായതോടെ ഭൂരിഭാഗം കുട്ടികളും തളരുകയും ചെയ്തു. കോളേജിലെ മറ്റു വിദ്യാർത്ഥികളാണ് കുട്ടികൾക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു നൽകിയത്. എന്നാൽ, സംഭവം മറച്ചുവയ്ക്കാൻ അധികൃതർ ശ്രമിച്ചുവെന്നാണു വിവരം. ചോദ്യപ്പേപ്പർ മാറിയവിവരം കുട്ടികൾ അറിയിച്ചില്ലെന്നും അധികൃതർ പറയുന്നു. മെയിൻ പരീക്ഷയുടെ ചോദ്യപ്പേപ്പർ മാറിനൽകിയതിൽ പ്രതിഷേധവുമായി എസ്.എഫ്.ഐയും രംഗത്തെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP