Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാവിക സേനയുടെ ആളില്ലാ വിമാനം ഇന്ധനസംഭരണ ശാലയുടെ കൂറ്റൻ ടാങ്കിനുമുകളിൽ തകർന്നു വീണു; ടാങ്കിൽ ഇന്ധനമില്ലാത്തതിനാൽ കൊച്ചിയിൽ ഒഴിവായത് വൻ ദുരന്തം; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എത്തുന്നതിനു തൊട്ടുമുമ്പുണ്ടായ അപകടത്തിൽ വൻ സുരക്ഷാ വീഴ്ച

നാവിക സേനയുടെ ആളില്ലാ വിമാനം ഇന്ധനസംഭരണ ശാലയുടെ കൂറ്റൻ ടാങ്കിനുമുകളിൽ തകർന്നു വീണു; ടാങ്കിൽ ഇന്ധനമില്ലാത്തതിനാൽ കൊച്ചിയിൽ ഒഴിവായത് വൻ ദുരന്തം; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എത്തുന്നതിനു തൊട്ടുമുമ്പുണ്ടായ അപകടത്തിൽ വൻ സുരക്ഷാ വീഴ്ച

കൊച്ചി: നാവികസേനയുടെ ആളില്ലാ വിമാനം കൊച്ചിയിൽ തകർന്നു വീണു. നിരീക്ഷണ പറക്കലിനിടെയാണ് വെല്ലിങ്ടൺ ഐലൻഡിൽ ഡ്രോൺ തകർന്നു വീണത്. യന്ത്രത്തകരാറിനെത്തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.

ഐലൻഡിലെ സ്വകാര്യ ഇന്ധന സംഭരണശാലയുടെ കൂറ്റൻ ടാങ്കിനു മുകളിലേ്ക്കാണ് വിമാനം തകർന്നുവീണത്. വിമാനം ഇടിച്ചുവീണ ടാങ്കിനുള്ളിൽ ഇന്ധനമില്ലാത്തതിനാൽ കൊച്ചിയിൽ ഒഴിവായത് വൻ അപകടമാണ്. ഇസ്രയേൽ നിർമ്മിത ഡ്രോൺ വിമാനമാണ് യന്ത്രത്തകരാർ മൂലം അപകടത്തിൽപെട്ടത്.

രാവിലെ 10.30ഓടെ നേവി എയർബേസിൽ നിന്ന് പറന്നുയർന്ന ഉടനെയയുണ്ടായ അപകടം വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തുന്നത്. . ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നേവി എയർബേസിൽ ഉച്ചയ്ക്ക് വന്നിറങ്ങിനിരിക്കേയാണ് അപകടമുണ്ടായതെന്നത് ഗൗരവത്തോടെയാണ് ബന്ധപ്പെട്ട ഏജൻസികൾ കാണുന്നത്.

വെല്ലിങ്ടൺ ഐലന്റിലെ എച്ച്.എച്ച്.എ ഇന്ധന ടാങ്ക് ടെർമിനലിന് അടുത്ത് ഇന്ദിരാഗാന്ധി റോഡിന് സമീപത്തായി തകർന്നുവീണ വിമാനം നേവിയുടെ എൻജിനീയറിങ് വിഭാഗം മാറ്റിയിട്ടുണ്ട്. ആളപായമൊന്നും സംഭവിച്ചിട്ടില്ല. അപകടം സംബന്ധിച്ച് വിശദമായ പരിശോധന നടക്കുകയാണ്. ഉപരാഷ്ട്രപതി കൊച്ചിയിൽ എത്തുന്നതിനു തൊട്ടുമുൻപ് നടന്ന അപകടത്തിനു പിന്നിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര സംസ്ഥാന ഏജൻസികൾ അന്വേഷണം തുടങ്ങി.

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ ഉപയോഗിച്ച ഡ്രോൺ ആണ് തകർന്ന് വീണത്. പത്ത് വർഷമായി നാവിക സേന ഉപയോഗിച്ചുവരുന്ന ഡ്രോൺ ആണിത്.

രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ഉ്പരാഷ്ട്രപതി വെങ്കയ്യ നായിഡു കേരളത്തിൽഎത്തുന്നത്. ഉപരാഷ്ട്രപതിയായതിനു ശേഷം അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദർശനം കൂടിയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP