Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇനി ഉഷ ടൈറ്റസ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി; ടോം ജോസിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ ജല വിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല; മന്ത്രി സഭ തീരുമാനങ്ങൾ ഇങ്ങനെ

ഇനി ഉഷ ടൈറ്റസ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി; ടോം ജോസിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ ജല വിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല; മന്ത്രി സഭ തീരുമാനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം> പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ ഉഷാ ടൈറ്റസിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനോട് കൂടെ തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ ജല വിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല നൽകി. റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യന് നിലവിലുള്ള ചുമതലകൾക്ക് പുറമെ അഡീഷണൽ ചീഫ് സെക്രട്ടറി ജയിംസ് വർഗ്ഗീസ് വിരമിക്കുന്ന മുറയ്ക്ക് പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല നൽകി.

പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിന് അഡീഷണൽ ചീഫ് സെക്രട്ടറി ജയിംസ് വർഗ്ഗീസ് വിരമിക്കുന്ന മുറയ്ക്ക് വനം വന്യജീവി വകുപ്പിന്റെ അധിക ചുമതല നൽകി. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണ സ്വാമിയെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കുവാനും പാർലമെന്ററികാര്യ വകുപ്പിന്റെ അധിക ചുമതല കൂടി നൽകി.

പാർലമെന്ററികാര്യ വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കുവാൻ തീരുമാനിച്ചു. ഇദ്ദേഹത്തിന് 01.12.2017 മുതൽ കായിക യുവജനകാര്യ വകുപ്പിന്റെ അധിക ചുമതല കൂടി നൽകും

കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറിയായ ഡോ ബി അശോകിനെ തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വി കെ ബേബി വിരമിക്കുന്ന മുറയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് (അർബൻ) സെക്രട്ടറിയായി മാറ്റി നിയമിക്കുവാൻ തീരുമാനിച്ചു. ഇദ്ദേഹത്തിന്, എ. അജിത് കുമാർ കേന്ദ്ര ഡെപ്യുട്ടേഷനിൽ നിന്നും തിരികെ പ്രവേശിക്കുന്നത് വരെ എ ഷാജഹാൻ വഹിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറൽ) സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകുവാനും തീരുമാനിച്ചു.

സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി പി. വേണുഗോപാലിനെ നിലവിലുള്ള ചുമതലകൾക്ക് പുറമെ വിവര പൊതുജന സമ്പർക്ക വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകും. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എ. ഷാജഹാനെ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കുവാൻ തീരുമാനിച്ചു. ഇദ്ദേഹം ഇപ്പോൾ വഹിക്കുന്ന അധിക ചുമതലകൾ തുടർന്നും വഹിക്കുന്നതായിരിക്കും.

കേന്ദ്ര ഡെപ്യുട്ടേഷനിൽ റബ്ബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ എ. അജിത് കുമാറിനെ കേഡറിൽ തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറൽ) സെക്രട്ടറിയായി നിയമിക്കുവാൻ തീരുമാനിച്ചു. വിനോദ സഞ്ചാര വകുപ്പ് അഡീഷണൽ ഡയറക്ടർ (ജനറൽ) ജാഫർ മാലികിനെ നോർക്ക റൂട്ട്‌സ് സിഇഒ.-യുടെ അധിക ചുമതല നൽകുവാൻ തീരുമാനിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP