Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉഴവൂർ വിജയൻ പ്രസംഗിക്കുന്നു എന്നൊരു ബിറ്റ് നോട്ടീസൊട്ടിച്ചാൽ മതി; ആൾക്കൂട്ടം ഒഴുകിയെത്തുമായിരുന്നു'; ഇനി അദ്ദേഹത്തെ കേൾക്കാനാവില്ലെന്നത് വിശ്വസിക്കാൻ പ്രയാസം: ഉഴവൂരിന്റെ ന്ിര്യാണത്തിൽ അനുശോചിച്ച് മന്ത്രി ഐസക്ക്

ഉഴവൂർ വിജയൻ പ്രസംഗിക്കുന്നു എന്നൊരു ബിറ്റ് നോട്ടീസൊട്ടിച്ചാൽ മതി; ആൾക്കൂട്ടം ഒഴുകിയെത്തുമായിരുന്നു'; ഇനി അദ്ദേഹത്തെ കേൾക്കാനാവില്ലെന്നത് വിശ്വസിക്കാൻ പ്രയാസം: ഉഴവൂരിന്റെ ന്ിര്യാണത്തിൽ അനുശോചിച്ച് മന്ത്രി ഐസക്ക്

തിരുവനന്തപുരം: എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഉഴവൂരിന്റെ പ്രസംഗ ശൈലിയെ ഓർമിച്ചുകൊണ്ടാണ് തോമസ് ഐസകിന്റെ കുറിപ്പ്. ഉഴവൂർ വിജയൻ പ്രസംഗിക്കുന്നു എന്നൊരു ബിറ്റ് നോട്ടീസൊട്ടിച്ചാൽ മതി ആൾക്കൂട്ടം ഒഴുകിയെത്താൻ എന്ന് തോമസ് ഐസക് അനുസ്മരിച്ചു.

ആ വാഗ്ധോരണി ഇനി കേൾക്കാനാകില്ല എന്നു വിശ്വസിക്കാൻ പ്രയാസം. അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തുകയും കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു തോമസ് ഐസക് ഫെയസ്ബുക്കിൽ കുറിച്ചു.

തോമസ് ഐസകിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പൊട്ടിച്ചിരിയുടെയും ഹർഷാരവങ്ങളുടെയും പ്രകമ്പനങ്ങൾക്കു തീകൊളുത്തി കത്തിക്കയറുന്ന ഉഴവൂർ വിജയൻ പ്രസംഗങ്ങൾക്ക് അനേകം തവണ സാക്ഷിയായിട്ടുണ്ട്. കഥകളും ഉപകഥകളും സൂപ്പർതാര ഡയലോഗുകളും സിനിമാപ്പേരുകളുമൊക്കെ തരാതരംപോലെ വാരിവീശി കൈയടി നേടാൻ പ്രത്യേകമായ ഒരു സിദ്ധിതന്നെയുണ്ടായിരുന്നു അദ്ദേഹത്തിന്. സ്വന്തം പാർട്ടിയുടെ അതിരുകൾക്കപ്പുറത്തേയ്‌ക്കൊരു സ്വീകാര്യത വാഗ് സാമർത്ഥ്യം കൊണ്ട് ഇതുപോലെ നേടിയെടുത്ത മറ്റൊരു നേതാവില്ല. ഉഴവൂർ വിജയൻ പ്രസംഗിക്കുന്നു എന്നൊരു ബിറ്റ് നോട്ടീസൊട്ടിച്ചാൽ മതി. ആൾക്കൂട്ടം ഒഴുകിയെത്തുമായിരുന്നു.

ആ വാഗ്‌ധോരണി ഇനി കേൾക്കാനാവില്ല എന്നു വിശ്വസിക്കാൻ പ്രയാസം. അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP