Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കരുണാകരൻ എംഡിയാക്കിയ ഐഎഎസ് ഉദ്യോഗസ്ഥൻ ഇപ്പോഴും എംഡി ആയി തുടരുന്നു; വി ജെ കുര്യന്റെ കഴിവിന് മുന്നിൽ രാഷ്ട്രീയം വഴിമാറിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ എംഡിയായി നിയമിക്കുന്നത് നാലാം തവണ

കരുണാകരൻ എംഡിയാക്കിയ ഐഎഎസ് ഉദ്യോഗസ്ഥൻ ഇപ്പോഴും എംഡി ആയി തുടരുന്നു; വി ജെ കുര്യന്റെ കഴിവിന് മുന്നിൽ രാഷ്ട്രീയം വഴിമാറിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ എംഡിയായി നിയമിക്കുന്നത് നാലാം തവണ

കൊച്ചി: കേരളത്തിന്റെ വികസന ഇടനാഴിയിലെ സുപ്രാധാന ചുവടുവെപ്പായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളം. കെ കരുണാകരൻ എന്ന ക്രാന്തദർശിയായ മുഖ്യമന്ത്രിയുടെ കീഴിൽ വിരിഞ്ഞ വികസന സ്വപ്‌നമായിരുന്നു സിയാൽ എന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തിൽ കേരളത്തിൽ തുടങ്ങിയ സുപ്രാധനമായ ഈ പദ്ധതി ഇന്നൊരു വലിയ വിജയാണ്. ഈ വിജയത്തിന്റെ ക്രെഡിറ്റ് മറ്റാരേക്കാളും അവകാശപ്പെടാൻ കഴിയുന്ന മറ്റൊരു ഉദ്യോഗസ്ഥൻ കൂടിയുണ്ട്. സിയാലിന്റെ ശിൽപി കൂടിയായ വി ജെ കുര്യൻ എന്ന ഐഎഎസുകാരനാണ് അത്. വിമാനത്താവളത്തിന്റെ എംഡിയായി കെ കരുണാകരൻ നിയമിച്ച വിജെ കുര്യൻ സർക്കാറുകൾ മാറിമാറി വന്നപ്പോഴും ആ സ്ഥാനത്തു തന്നെ തുടർന്നു. ഇപ്പോൾ വീണ്ടു അദ്ദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി(സിയാൽ)യുടെ എം ഡിയായി തുടരുകയാണ്.

സിയാലിന്റെ വാർഷിക പൊതുയോഗം ഈമാസം 27ന് രാവിലെ 11ന് എറണാകുളം ഫൈൻ ആർട്ട്‌സ് ഹാളിൽ നടക്കാനിരിക്കേ വിജെ കുര്യനെ തന്നെ നിലനിർത്താൻ സർക്കാർ തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് വാർഷിക യോഗം ചേരുന്നത്. ജൂലായ്്് 23ന് നടന്ന ഡയറക്ടർ ബോർഡ് യോഗം ഓഹരി ഉടമകൾക്ക്് 25 ശതമാനം ലാഭവിഹിതം നൽകാൻ ശുപാർശ ചെയ്തിരുന്നു. 27ന് നടക്കുന്ന യോഗത്തിൽ ലാഭവിഹിതം പ്രഖ്യാപിക്കും.

ഇതിനിടെയാണ് അഞ്ച് വർഷത്തേക്ക് കൂടു സിയാലിന്റെ എംഡി സ്ഥാനം വി ജെ കുര്യന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. വി.ജെ. കുര്യന്റെ നേതൃത്വത്തിൽ സിയാൽ തുടങ്ങിവച്ചിട്ടുള്ള വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിനും കൂടി വേണ്ടിയാണിത്. ഇക്കാര്യം ഓഹരി ഉടമകൾക്ക്് നൽകിയിട്ടുള്ള വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്്്. ഡയറക്ടർ ബോർഡിൽ ഇത് സംബന്ധിച്ച്്്് തീരുമാനമെടുത്തിട്ടുണ്ടെങ്കിലും വാർഷിക പൊതുയോഗത്തിൽ ഇതിന് അംഗീകാരം വാങ്ങേണ്ടതുണ്ട്.

കഴിഞ്ഞ ബോർഡ് യോഗത്തിൽ സിയാൽ ചെയർമാനായി മുഖ്യമന്ത്രി പിണറായി വിജയനെയും ബോർഡ് അംഗങ്ങളായി മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി. തോമസ്, വി എസ്. സുനിൽകുമാർ, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് എന്നിവരെയും തിരുമാനിച്ചിരുന്നു. ഇതിനും സാങ്കേതികമായി വാർഷിക പൊതുയോഗത്തിന്റെ അംഗീകാരം തേടും. 201516 സാമ്പത്തിക വർഷത്തെ വരവ് - ചെലവ്‌  കണക്കുകൾ യോഗത്തിൽ അവതരിപ്പിച്ച് പാസാക്കും.

കഴിഞ്ഞ വർഷം കമ്പനി 524.54 കോടി രൂപയുടെ വരുമാനവും 175.22 കോടി രൂപയുടെ (നികുതി കിഴിച്ചുള്ള) ലാഭവും നേടി. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 26.71 ശതമാനവും ലാഭത്തിൽ 21.19 ശതമാനവും വളർച്ചയുണ്ട്. 36 രാജ്യങ്ങളിലായി 18,200 നിക്ഷേപകരുള്ള സിയാൽ 2003-04 സാമ്പത്തിക വർഷം മുതൽ തുടർച്ചയായി ലാഭവിഹിതം നൽകിവരുന്നു.

മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ഏഴാമതും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനവുമാണ് സിയാലിനുള്ളത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 77 ലക്ഷത്തിലധികം പേർ കൊച്ചിയിലൂടെ യാത്ര ചെയ്തു. 2023ഓടെ 3,000 കോടി രൂപ വരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടന്നുവരുന്നു. അടുത്തിടെ പുതിയ വിമാനത്താവള ടെർമിനലിന്റെ ഉദ്ഘാടനം കഴിഞ്ഞിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാത്ത അവസ്ഥ വന്നതോടെ നെടുമ്പാശ്ശേരിയെയാണ് മിക്ക യാത്രക്കാരും ആശ്രയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP