Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യ ലോകത്തിന് നൽകിയ മികച്ച സംഭാവനകളിലൊന്ന് ബാങ്ക് ദേശസാൽക്കരണം; പൊതുമേഖലയ്ക്കുള്ളത് രാഷ്ട്രീയ ദൗത്യമെന്നും ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ വി.കെ.രാമചന്ദ്രൻ

ഇന്ത്യ ലോകത്തിന് നൽകിയ മികച്ച സംഭാവനകളിലൊന്ന് ബാങ്ക് ദേശസാൽക്കരണം; പൊതുമേഖലയ്ക്കുള്ളത് രാഷ്ട്രീയ ദൗത്യമെന്നും ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ വി.കെ.രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുുരം: ഇന്ത്യ ലോകത്തിന് നൽകിയ സംഭാവനകളിലൊന്നാണ് ബാങ്ക് ദേശസാൽക്കരണമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രൻ. ബാങ്ക് ദേശസാൽക്കരണത്തിന് ശേഷമാണ് ഗ്രാമീണ മേഖലയുടെ സാമ്പത്തിക, സാമൂഹിക വികസനത്തിന് പൊതുമേഖലയ്ക്ക് കൃത്യമായ ഉത്തരവാദിത്വമുണ്ടെന്ന് തെളിഞ്ഞത്. സ്റ്റേറ്റ്് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ ഏഴാമത് ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം.

ഗ്രാമീണമേഖലയിലെ വിവിധ തുറകളിൽപ്പെട്ട മനുഷ്യരുടെ വളർച്ചയ്ക്കായി ബാങ്കിങ് സംവിധാനം ശക്തിപ്പെട്ടതും ദേശസാൽക്കരണത്തിനുശേഷമാണ്. സാമൂഹിക വികസന ബാങ്കിങ് എന്ന ആശയം പോലും ഉണ്ടാകുന്നത് ഇന്ത്യയിലെ പൊതുമേഖല സംവിധാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലെ സ്ത്രീകൾ, അശരണർ, തൊഴിൽ ലഭ്യത കുറഞ്ഞ സാധാരണക്കാർ, കർഷകർ എന്നിങ്ങനെ കോടിക്കണക്കിന് മനുഷ്യരുടെ ആശ്രയമായി ഇന്ത്യയിലെ ബാങ്കുകൾ മാറിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ബാങ്ക് ദേശസാൽക്കരണം പ്രധാന കാരണമായിട്ടുണ്ടെന്നാണ് അദ്ദേഹം വാദിച്ചത്. ഗ്രാമീണവികസനം എത്രമേൽ വിജയിച്ചു എന്ന കാര്യത്തിലൊക്കെ തർക്കങ്ങൾ ഉണ്ടാകുമെങ്കിലും വികസനത്തിന്റെ ഒരു പച്ചത്തുരുത്തെങ്കിലും എത്തിക്കാൻ ബാങ്ക് ദേശസാൽക്കരണത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മറ്റാർക്കും ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ പൊതുമേഖലയ്ക്ക് മാത്രമാണ് ചെയ്യാനാകുക. സമൂഹത്തിന്റെ വളർച്ചയുടെ ഗതിയെത്തന്നെ സ്വാധീനിക്കാൻ പൊതുമേഖലയ്ക്ക് സാധിച്ചിട്ടുണ്ട്. ബാങ്കിങ് സംവിധാനമില്ലാത്ത സ്ഥലങ്ങളിൽ സേവനങ്ങൾ എത്തിക്കുക എന്നതായിരുന്നു സാമൂഹിക വികസന ബാങ്കിങ് കൊണ്ടുദ്ദേശിച്ചത്. കർഷകർക്കും സാധാരണ തൊഴിലാളികൾക്കും സ്ത്രീകൾക്കും അടിച്ചമർത്തപ്പെട്ടവർക്കും ബാങ്കിങ് സേവനം ലഭ്യമാക്കാൻ ഇതുവഴി സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതെല്ലാം തകിടം മറിഞ്ഞു. പൊതുമേഖലയെ ഉപയോഗിച്ച് കോർപ്പറേറ്റുകൾ ആവശ്യങ്ങൾ നടത്തിയെടുക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും വി കെ രാമചന്ദ്രൻ കുറ്റപ്പെടുത്തി.

കർഷകരുടെ വായ്പ കോർപ്പറേറ്റുകളും വൻകിട കൃഷിക്കാരും തട്ടിയെടുക്കുന്നതിനെക്കുറിച്ചും തന്റെ പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. കർഷകർ വിളവിറക്കാത്ത മാസങ്ങളിൽ നഗരങ്ങളിലെ ബാങ്കുകളിൽനിന്ന് വൻതോതിൽ കാർഷിക ലോണുകൾ അനുവദിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണമേഖലയിൽനിന്ന് കാർഷികലോണുകൾ നഗരങ്ങളിലെ ബ്രാഞ്ചുകളിലേക്ക് മാറുന്ന കാഴ്ചയ്ക്കും രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ദേശസാൽക്കരണം നടന്നശേഷം ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളും സേവനങ്ങളും ഇപ്പോൾ പതുക്കെ ഇല്ലാതാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖലയെ ശക്തിപ്പെടുത്തുക, ജനാധിപത്യ ബാങ്കിങ് ഉറപ്പാക്കുക എന്നത് ഇന്ത്യയുടെ തന്നെ മുദ്രാവാക്യമായി മാറേണ്ടതാണ്. ദാരിദ്ര്യം ഇല്ലാതാക്കുക, രോഗങ്ങൾ തടയുക, സാർവ്വത്രിക വിദ്യാഭ്യാസം, കാർഷികവൃത്തി, സുസ്ഥിര വികസനം തുടങ്ങിവ സ്വകാര്യ മേഖലയുടെ താത്പര്യത്തിൽപ്പെടുന്ന കാര്യങ്ങളല്ല. ഇതൊക്കെ നടപ്പിലാക്കേണ്ടത് പൊതുമേഖലയുടെ ഉത്തരവാദിത്വമാണ്. അങ്ങനെയുള്ള പൊതുമേഖല എന്തിനാണ് സ്വകാര്യമേഖലയെ അനുകരിക്കാൻ ശ്രമിക്കുന്നത്. ഇത്തരം കാര്യങ്ങൾ ചെയ്യുകയെന്ന രാഷ്ട്രീയദൗത്യം തന്നെ പൊതുമേഖലയ്ക്കുണ്ട്. വികസനോന്മുഖമായ ബാങ്കിങ് ഇല്ലാതാക്കുകയാണ് പുതിയ പരിഷ്‌കാരങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖലയുടെ പ്രാധാന്യത്തെക്കുറിച്ചാണ് പ്രധാനമായും വി കെ രാമചന്ദ്രൻ സംസാരിക്കാൻ ശ്രമിച്ചത്. ബാങ്കിങ് സൗകര്യം എത്താനിടയില്ലാത്ത സ്ഥലങ്ങളിൽ ബ്രാഞ്ചുകൾ തുറന്നും സേവനങ്ങൾ ഉറപ്പാക്കിയും ഗ്രാമീണഇന്ത്യയുടെ വികസനത്തിന് ചുക്കാൻ പിടിക്കാൻ ബാങ്കിങ് സംവിധാനത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ദുരുപയോഗം ചെയ്യപ്പെടുന്ന ഒന്നാണ് കാർഷികലോൺ ഉൾപ്പെടെയുള്ള പലതുമെങ്കിലും ഒരുകാലത്ത് അതായിരുന്നു ഗ്രാമങ്ങളിലെ ആളുകളുടെ നട്ടെല്ല്. സ്വകാര്യമേഖല ഒരിക്കലും രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കില്ല. അതല്ല അവരുടെ അജണ്ട. അതിനുവേണ്ടി ശ്രമിക്കേണ്ടത് പൊതുമേഖല തന്നെയാണ്. അത്രയും ഉത്തരവാദിത്വമുള്ള പൊതുമേഖല എന്തിന് സ്വകാര്യമേഖലയെ അനുകരിക്കാൻ ശ്രമിക്കുന്നതെന്ന ചോദ്യം ഉന്നയിക്കാനും അദ്ദേഹം ശ്രമിച്ചു.

എസ്‌ബിഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ എസ് വെങ്കടരാമൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പൊതുമേഖല ബാങ്കുകളിൽ നിന്നെടുത്ത വായ്പകൾ തിരിച്ചടയ്ക്കാതിരിക്കുക എന്നത് അഭിമാനജനകമായ കാര്യമായി പല വൻകിട കോർപ്പറേറ്റുകൾ കരുതുന്നത്. രാജ്യത്തിന്റെ മുന്നോട്ട് പോക്കിന് വിഘാതമുണ്ടാക്കുന്ന കാര്യമാണ് ഇതെന്ന് എസ് വെങ്കടരാമൻ പറഞ്ഞു. വിവിധ ശാഖകളിൽ നിന്നെത്തിയ നാലായിരത്തോളം പ്രതിനിധികൾ പ്രകടനത്തിൽ പങ്കെടുത്തു. തുടർന്ന് ടാഗോർ തീയറ്ററിൽ യൂണിയൻ പ്രസിഡന്റ് ഫിലിപ്പ് കോശി പതാക ഉയർത്തി. കരിവെള്ളൂർ മുരളി രചിച്ച് വൈക്കം അംബരീഷ് ചിട്ടപ്പെടുത്തിയ സ്വാഗതഗാനം സ്റ്റാഫ് യൂണിയൻ ഗായകസംഘം വേദിയിൽ അവതരിപ്പിച്ചു.

എഐഎസ്‌ബിഐഎസ്എഫ് പ്രസിഡന്റ് വി വി എസ് ആർ ശർമ്മ, എസ്‌ബിഐഒഎ ജനറൽ സെക്രട്ടറി വി മുരളീധരൻ, എഐഎസ്‌ബിഐഎസ്എഫ് സീനിയർ വൈസ് പ്രസിഡന്റുമാരായ അജയ് എൻ ബദാനി, സിദ്ധാർത്ഥ് ഖാൻ, അരുൺ ഭാഗോളിവാൽ, എസ്‌ബിഐ പെൻഷനഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോൺ ജോസഫ് എന്നിവർ സംസാരിച്ചു.

ബംഗാൾ, അഹ്മദാബാദ്, ഭോപ്പാൽ, ചണ്ഡിഗഡ്, ഭുവനേശ്വർ, ചെന്നൈ, ഹൈദ്രാബാദ്, കർണാടക, മുംബൈ, ലക്‌നൗ, ഗുവാഹത്തി, പാട്‌ന തുടങ്ങി രാജ്യത്തെ പതിനാല് എസ്‌ബിഐ ഘടകങ്ങളുടെ ജനറൽ സെക്രട്ടറിമാരും പ്രസിഡന്റുമാരും ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP