Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രീയ ജാഥകളുടെ മലവെള്ളപ്പാച്ചിൽ ആരവങ്ങൾക്കിടെ സുധീരന്റെ യാത്ര സമാപിച്ചു; പതിവ് പോലെ നേതാവിനെ നോക്കി സമാപനം രണ്ട് ദിവസം വൈകി

രാഷ്ട്രീയ ജാഥകളുടെ മലവെള്ളപ്പാച്ചിൽ ആരവങ്ങൾക്കിടെ സുധീരന്റെ യാത്ര സമാപിച്ചു; പതിവ് പോലെ നേതാവിനെ നോക്കി സമാപനം രണ്ട് ദിവസം വൈകി

തിരുവനന്തപുരം: വർഗീയ ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കുമെതിരെ വി എം. സുധീരൻ നടത്തിയ ജനരക്ഷാ യാത്ര സമാപിച്ചു. ചൊവ്വാഴ്ച വൈകിട്ട് ശംഖുമുഖത്ത് യാത്രയുടെ സമാപന സമ്മേളനം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. രാഹുൽ ഗാന്ധിയുടെ സൗകര്യാർത്ഥമാണ് സമാപനം ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

രാഷ്ട്രീയ നേട്ടത്തിനായി സിപിഐ(എം). മദ്യലോബിയെ കൂട്ടു പിടിക്കുന്നതായി വിശദീകരിച്ചാണ് കെപിസിസി. പ്രസിഡന്റ് വി എം.സുധീരൻ യാത്ര അവസാനിപ്പിക്കുന്നത്. ഇത് അവരുടെ ജനകീയ അടിത്തറ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വലിയ വിജയമായാണ് യാത്രയെ സുധീരൻ വിലയിരുത്തുന്നത്. രാഹുൽ ഗാന്ധി എത്തുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളും തുടങ്ങു. സോളാർ, ബാർ കോഴ ആരോപണങ്ങളെ പ്രതിരോധിച്ചാണ് യാത്ര സമാപിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി യാത്രകൾ കേരളത്തിൽ സജീവമാണ്. അതിൽ ആദ്യ തിരുവനന്തപുരത്ത് എത്തുന്ന ജാഥയാണ് സുധീരന്റേത്.

സിപിഐ(എം) പിബി അംഗം പിണറായി വിജയൻ നയിക്കുന്ന യാത്ര 14ന് സമാപിക്കും. ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ യാത്രയുടെ സമാപനം 11നാണ്. ഇതിനൊപ്പം സിപിഐയുടെ കാനം രാജേന്ദ്രൻ നയിക്കുന്ന യാത്രയും തുടരുകയാണ്. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ യാത്രയും പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP