Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അഴിമതിയെപ്പറ്റി എനിക്ക് അറിയില്ല; അഴിമതിക്കാരായ ആരെങ്കിലും പാർട്ടിയിലുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടിയുണ്ടാവും; നാളെ നടക്കുന്ന കോർ കമ്മിറ്റിയിൽ വിഷയം ചർച്ചയാകുമെന്ന സൂചനയുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ മുരളീധരൻ

അഴിമതിയെപ്പറ്റി എനിക്ക് അറിയില്ല; അഴിമതിക്കാരായ ആരെങ്കിലും പാർട്ടിയിലുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടിയുണ്ടാവും; നാളെ നടക്കുന്ന കോർ കമ്മിറ്റിയിൽ വിഷയം ചർച്ചയാകുമെന്ന സൂചനയുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ മുരളീധരൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും വ്യക്തമാക്കി ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം വി. മുരളീധരൻ.

അഴിമതിക്കാരായ ആരെങ്കിലും പാർട്ടിൽ ഉണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും കേരളത്തിലെ കാര്യങ്ങളിൽ തനിക്ക് സംഘടനാപരമായ ചുമതലകളില്ലെന്നും വ്യക്തമാക്കിയ മുരളീധരൻ നാളെ നടക്കുന്ന കോർ കമ്മിറ്റിയിൽ ഇക്കാര്യത്തിൽ ചർച്ച നടക്കുമെന്നും സൂചന നൽകി.

ഇത്തരമൊരു പരാതിയെക്കുറിച്ചോ റിപ്പോർട്ടിനെക്കുറിച്ചോ അറിയില്ല. ബിജെപിയുമായി ബന്ധപ്പെട്ട ഒരു വേദിയിലും വിഷയം ചർച്ചചെയ്യപ്പെട്ടിട്ടില്ല. നാളെ പാർട്ടിയുടെ കോർ ഗ്രൂപ്പ് യോഗം ചേരുന്നുണ്ട്. അവിടെ ഈ വിഷയത്തിൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പ്രസിഡന്റ് പറയും. സംസ്ഥാന ഘടകത്തിനെതിരായി അഴിമതി ആരോപണമൊന്നും ഉയർന്നിട്ടില്ല - ഇതായിരുന്നു മുരളീധരന്റെ പ്രതികരണം.

ബിജെപിക്ക് ഇത്തരം അഴിമതിക്കാരുമായി ഒരു ബന്ധവുമില്ല. അഴിമതിക്കാരായ ആരും ബിജെപിയിൽ ഉണ്ടാവില്ല. അങ്ങനെയുള്ള ആരെങ്കിലും പാർട്ടിയിലുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. പണം വാങ്ങിയിട്ടുണ്ടെങ്കിൽ അവർ പണം നൽകിയ ആളെ വഞ്ചിച്ചിട്ടുണ്ടാകാം. ഒരു വിധത്തിലും സർക്കാരിനെ സ്വാധീനിക്കാനാവില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ താൻ കേരളത്തിൽ ഉണ്ടായിരുന്നില്ല. കേരളത്തിലെ സംഘടനാപരമായ കാര്യങ്ങളിൽ തനിക്ക് ചുമതലകളില്ല. അതുകൊണ്ട് ഇത്തരമൊരു റിപ്പോർട്ടിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യങ്ങളിൽ വന്ന വാർത്തകൾ ഊഹാപോഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നാണ് മുരളീധരൻ പ്രതികരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP