Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് പ്രവേശനത്തിൽ ബിജെപിയിലും കടുത്ത ഭിന്നത; വിദ്യാർത്ഥികൾക്ക് അനുകൂലമായ കുമ്മനത്തിന്റെ നിലപാട് തെറ്റിദ്ധാരണകൊണ്ട്; വസ്തുതകൾ പഠിക്കാത്തതു കൊണ്ടാണ് കുമ്മനം വിദ്യാർത്ഥികൾക്ക് അനുകൂലമായ നിലപാട് എടുത്തതെന്ന് വി മുരളീധരൻ എംപി

കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് പ്രവേശനത്തിൽ ബിജെപിയിലും കടുത്ത ഭിന്നത; വിദ്യാർത്ഥികൾക്ക് അനുകൂലമായ കുമ്മനത്തിന്റെ നിലപാട് തെറ്റിദ്ധാരണകൊണ്ട്; വസ്തുതകൾ പഠിക്കാത്തതു കൊണ്ടാണ് കുമ്മനം വിദ്യാർത്ഥികൾക്ക് അനുകൂലമായ നിലപാട് എടുത്തതെന്ന് വി മുരളീധരൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയിലും കടുത്ത ഭിന്നത. വിദ്യാർത്ഥികൾക്ക് അനുകൂലമായ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നിലപാട് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണകൊണ്ടുണ്ടായതാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗവും എംപിയുമായ വി. മുരളീധരൻ ആരോപിച്ചു.

വസ്തുതകൾ പഠിക്കാത്തതുകൊണ്ടാണ് കുമ്മനം അങ്ങനെയൊരു നിലപാട് എടുത്തതെന്നും മുരളീധരൻ വ്യക്തമാക്കി. കുട്ടികളുടെ ഭാവിയെക്കരുതി അഴിമതിക്ക് കൂട്ടുനിൽക്കാൻ ആവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

വിദ്യാർത്ഥികളുടെ പ്രവേശനത്തിന് സാധുത നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. 2017 ജൂലൈ 12നാണ് കുമ്മനം, മുഖ്യമന്ത്രിക്ക് കത്തയച്ചത്. സംഭവം വിവാദമായതോടെയാണ് ബിജെപിയിലും രണ്ട് നിലപാടുകൾ വന്നിരിക്കുന്നത്.

ഓർഡിനൻസിനെച്ചൊല്ലി കോൺഗ്രസിലും ഭിന്നത രൂക്ഷമായിരിക്കയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഉൾപ്പെടെയുള്ളവർ ഓർഡിനൻസിന് അനുകൂലമാണ്. എന്നാൽ കെപിസിസി മുൻ പ്രസിഡന്റ് വി എം സുധീരൻ ഓർഡിനൻസിനെ ശക്തമായി എതിർക്കുകയാണ്. ഓർഡിനൻസിന് പിന്നിൽ അഴിമതിയുണ്ടെന്നും പ്രതിപക്ഷവും സംശയത്തിന്റെ നിഴലിലാണെന്നും കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP