Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സർക്കാർ തീരുമാനം മത-രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനതയും അംഗീകരിക്കും; ഒരു പ്രത്യേക മതവിഭാഗത്തിന് സർക്കാർ സബ്‌സിഡി നൽകുന്നത് മതേതരത്വത്തിന്റെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ല'; ഹജ്ജ് സബ്‌സിഡി നിറുത്തലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമെന്ന് വി.മുരളീധരൻ

'സർക്കാർ തീരുമാനം മത-രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനതയും അംഗീകരിക്കും; ഒരു പ്രത്യേക മതവിഭാഗത്തിന് സർക്കാർ സബ്‌സിഡി നൽകുന്നത് മതേതരത്വത്തിന്റെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ല'; ഹജ്ജ് സബ്‌സിഡി നിറുത്തലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമെന്ന് വി.മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹജ്ജ് സബ്‌സിഡി നിറുത്തലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ അഭിപ്രായപ്പെട്ടു.

ഒരു പ്രത്യേക മതവിഭാഗത്തിന് സർക്കാർ സബ്‌സിഡി നൽകുന്നത് മതേതരത്വത്തിന്റെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ല. സർക്കാർ തീരുമാനം മത - രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനതയും അംഗീകരിക്കും. മുസ്ലിം മതവിഭാഗങ്ങളിൽപെടുന്ന വലിയൊരുവിഭാഗം ഇപ്പോഴും വേണ്ടത്ര വിദ്യാഭ്യാസം കിട്ടാതെയിരിക്കുകയാണ്. ഇവരുടെ വിദ്യാഭ്യാസ പരമായ ഉന്നമനത്തിന് ഈ പണം ചെലവഴിക്കാനുള്ള സർക്കാർ തീരുമാനം ശ്‌ളാഘനീയമാണ്. അതേ സമയം വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമാക്കി ഇതിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള കോൺഗ്രസ് നടപടിയെ മുസ്ലിം സമുദായത്തിലെ പുരോഗമനവാദികൾ തള്ളിക്കളയുമെന്നും വി.മുരളീധരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP