Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കേരളത്തിലെത്തിയ ഷെഫിൻ ജഹാനും ഹാദിയയും ആദ്യം സന്ദർശിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ്; ഹാദിയയും ഷെഫിൻ ജഹാനും തമ്മിലുള്ള ബന്ധം വെറും പ്രണയവിവാഹം മാത്രമായിരുന്നില്ല'; ഷെഫിൻ ജഹാന്റെ ഭീകരവാദ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി വി.മുരളീധരൻ

'കേരളത്തിലെത്തിയ ഷെഫിൻ ജഹാനും ഹാദിയയും ആദ്യം സന്ദർശിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ്; ഹാദിയയും ഷെഫിൻ ജഹാനും തമ്മിലുള്ള ബന്ധം വെറും പ്രണയവിവാഹം മാത്രമായിരുന്നില്ല'; ഷെഫിൻ ജഹാന്റെ ഭീകരവാദ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവുമായി വി.മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹാദിയ കേസിൽ പ്രതിസ്ഥാനത്തുള്ള ഷെഫിൻ ജഹാന്റെ ഭീകരവാദ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ അവശ്യപെട്ടു. അഖില എന്ന ഹാദിയയും ഷെഫിൻ ജഹാനും തമ്മിലുള്ള ബന്ധം വെറും പ്രണയവിവാഹം മാത്രമായിരുന്നില്ല എന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവരുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അസാധുവാക്കുക മാത്രമാണ് സുപ്രീം കോടതി ചെയ്തത്. അല്ലാതെ ഈ കേസുമായി ബന്ധപ്പെട്ട ഭീകരവാദ കേസുകളൊന്നും ഒഴിവാക്കിയിട്ടില്ലെന്നും മുരളീധരൻ പ്രസ്താവനയിൽ പറയുന്നു. കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഒരുമിച്ച് കേരളത്തിലെത്തിയ ഇവർ കോഴിക്കോട് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസാണ് സന്ദർശിച്ചത് എന്നത് ശ്രദ്ദേയമാണ്. രാജ്യത്താകമാനം നിരവധി ഭീകരവാദ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള സംഘടനയാണ് പോപ്പുലർ ഫ്രണ്ടെന്നും വി. മുരളീധരൻ ആരോപിച്ചു.

ഷെഫിൻ ജഹാന് ഭീകരവാദ ബന്ധമില്ലെന്നും അത് വെറും പ്രണയവിവാഹം മാത്രമാണ് എന്നുമാണ് ഇടതുപക്ഷവും കോൺഗ്രസും തുടക്കം മുതൽ വാദിച്ചത്. പക്ഷേ, തങ്ങളെ സഹായിച്ചത് പോപ്പുലർ ഫ്രണ്ടാണ് എന്നു പറഞ്ഞ് അവരുടെ ഓഫീസിൽ ആദ്യ സന്ദർശനം ഹാദിയയും ഷെഫിനും നടത്തിയതിലൂടെ ഈ സംഭവങ്ങളിലെ ഭീകരവാദ ബന്ധമാണ് വെളിപ്പെടുന്നത്. അഖിലയുമായുള്ള പ്രണയനാട്യവും തുടർന്നുള്ള സംഭവങ്ങൾക്കും ചുക്കാൻപിടിച്ചത് പോപ്പുലർ ഫ്രണ്ടായിരുന്നുവെന്ന് ഇന്നത്തെ സംഭവവികാസങ്ങളോടെ വ്യക്തമായിരിക്കുകയാണ്

കേരളസർക്കാർ ഉൾപ്പെടെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഭീകരവാദ സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. കേരളത്തിലെത്തിയ ഉടൻ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസിലേക്ക് ഓടിയെത്താനുള്ള ബന്ധം ഷെഫിൻ ജഹാന് ആ സംഘടനയുമായി ഉണ്ട്. അഖിലയെ ഹാദിയയാക്കിയ മതം മാറ്റത്തിനു പിന്നിൽ മറ്റു പലതുമുണ്ട്. മതം മാറ്റത്തിനു വേണ്ടി നടത്തിയ ലൗ ജിഹാദാണ് ഇതിനെല്ലാം പിന്നിൽ. അതുകൊണ്ട് ഷെഫിൻ ജഹാന്റെ തീവ്രവാദ ബന്ധങ്ങളെ കുറിച്ച് കൂടുതൽ കാര്യക്ഷമമായ അന്വേഷണം നടത്തണം- അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP