Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൈക്രോ ഫിനാൻസും എസ് എൻ ട്രസ്റ്റിലെ നിയമനങ്ങളും വഴി വെള്ളാപ്പള്ളി 11,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് വി എസ്; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ്

മൈക്രോ ഫിനാൻസും എസ് എൻ ട്രസ്റ്റിലെ നിയമനങ്ങളും വഴി വെള്ളാപ്പള്ളി 11,000 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് വി എസ്; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മൈക്രോഫിനാൻസ്, എസ്.എൻ ട്രസ്റ്റിലെ കോളേജുകളിലെ അദ്ധ്യാപക -അനദ്ധ്യാപക നിയമനത്തിലൂടെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പതിനൊന്നായിരം കോടി രൂപയുടെ അഴിമതി നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ ആരോപിച്ചു. മൈക്രോഫിനാൻസിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താൻ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട് 5000 കോടി രൂപയുടെ അഴിമതിയാണ് വെള്ളാപ്പള്ളി നടത്തിയത്. അഞ്ചു ശതമാനം പലിശ മാത്രമേ വായ്പയ്ക്ക് ഈടാക്കാവു എന്ന് നിയമമുള്ളപ്പോൾ 18 ശതമാനം പലിശയാണ് വാങ്ങിയത്. മാത്രമല്ല മൈക്രോഫിനാനസിന്റെ പേരിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും കോടികൾ വായ്പ എടുത്തു. എസ്.എൻ ട്രസ്റ്രിനു കീഴിലെ കോളേജുകളിൽ അദ്ധ്യാപക നിയമനത്തിന് 600 കോടി രൂപ വാങ്ങി. അനദ്ധ്യാപക നിയമനത്തിനായി 904 കോടിയും വെള്ളാപ്പള്ളി വാങ്ങിയെന്ന് വി എസ് ആരോപിച്ചു. ഏതാണ്ട് രണ്ടു ലക്ഷത്തോളം സ്ത്രീകളെയാണ് മൈക്രോഫിനാൻസിന്റെ പേരിൽ പറ്റിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP